EDAPPALLocal news

കൊറോണ മഹാമാരിയിൽ കരുതലായി യൂത്ത് കോൺഗ്രസ് പോത്തനൂർ

എടപ്പാൾ:നാടിൻറെ  സമ്പദ്ഘടനയുടെ നട്ടെല്ലായ  കർഷകർക്ക്  ഈ കൊറോണ മഹാമാരിയിൽ  താങ്ങാൻ കഴിയാത്ത  പ്രതിസന്ധികളാണ്  നേരിടേണ്ടി വന്നിട്ടുള്ളത്
ആയിരക്കണക്കിന്
ടൺ കപ്പകളാണ് മാർക്കറ്റിൽ  വിറ്റഴിക്കാൻ കഴിയാതെ  കെട്ടികിടക്കുന്നത് ഇവിടെയാണ്
“കപ്പചലഞ്ച് ” എന്ന നാമധേയത്തിൽ യൂത്ത് കോൺഗ്രസ്  കർഷകർക്കുള്ള   കൃത്യമായ   താങ്ങുവില നൽകി  കർഷകരെ ചേർത്തു പിടിച്ചിരിക്കുന്നത്.

സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങൾ ഏറ്റെടുത്തു കൊണ്ട് ഒട്ടനവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന പോത്തന്നൂർ രാഹുൽ ബ്രിഗേഡ്ൻറെ ആഭിമുഖ്യത്തിൽ ഈ
മഹാമാരിയിൽ പോത്തനൂരിലെ  രണ്ടു വാർഡുകളിലെയും
(വിവേചനമില്ലാതെ) മുഴുവൻ ജനങ്ങൾക്കും “കരുതലായി കൂടെയുണ്ട്” 
എന്ന മുദ്രാവാക്യം  ഉയർത്തിപ്പിടിച്ച്  രണ്ടാംഘട്ട കപ്പ വിതരണത്തിന് നേതൃത്വം കൊടുത്തു.

പ്രസ്തുത  ചടങ്ങ്  യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഇ  പി രാജീവ് കർഷക  കോൺഗ്രസ് മണ്ഡലം സെക്രട്ടറി ഇ പി വേലായുധന് നൽകി ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻറ് അഖിൽ വിജയ് അധ്യക്ഷത വഹിച്ചു.കരീം പോത്തനൂർ മുഖ്യപ്രഭാഷണം നടത്തി. റാഷിദ് സി പി,വിൻസി ചാമ പറമ്പിൽ,വി കെ വിജയൻ, ഫൈസൽ നാലകത്ത്, എന്നിവർ പങ്കെടുത്തു സംസാരിച്ചു
സുനിൽ പണിക്കർ, ജയ്സൽ കെ ,സഹീർ പോത്തനുർ,
സജി പി പി , അമൽ വിജയ് , എന്നിവർ വിതരണത്തിന്
നേതൃത്വം കൊടുത്തു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button