KERALA

റെ​യി​ൽ​വേ സി​ഗ്ന​ൽ ബോക്സു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ചെ​മ്പു​ക​മ്പി​ മോഷണം; എ​ട്ടു​പേ​ർ അ​റ​സ്റ്റി​ൽ

ഷൊ​ർ​ണൂ​ർ: റെ​യി​ൽ​വേ സി​ഗ്ന​ൽ ബോ​ക്സു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ചെ​മ്പു​ക​മ്പി​ക​ൾ മോ​ഷ്ടി​ച്ച എ​ട്ടു​പേ​രെ ഷൊ​ർ​ണൂ​ർ റെ​യി​ൽ​വേ സം​ര​ക്ഷ​ണ സേ​ന​യും പാ​ല​ക്കാ​ട് ക്രൈം ​ഇ​ന്റ​ലി​ജ​ൻ​സ് സം​ഘ​വും അ​റ​സ്റ്റ് ചെ​യ്തു. തി​രൂ​ർ സ്വ​ദേ​ശി ഷി​ജു, വാ​വ​ന്നൂ​ർ സ്വ​ദേ​ശി അ​ഷ്റ​ഫ് അ​ലി, മ​രു​തൂ​ർ സ്വ​ദേ​ശി ജ​ബ്ബാ​ർ, മു​ണ്ടൂ​ർ​ക്ക​ര സ്വ​ദേ​ശി സു​ജി​ത്, ഓ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഹ​നീ​ഫ, പ​ട്ടാ​മ്പി സ്വ​ദേ​ശി സു​ബൈ​ർ എ​ന്നി​വ​രാ​ണ്​ അ​റ​സ്റ്റി​ലാ​യ​ത്. മോ​ഷ്ടി​ച്ച ക​മ്പി​ക​ൾ വാ​ങ്ങി​യ ആ​ക്രി ക​ട​ക​ളു​ടെ ഉ​ട​മ​സ്ഥ​രാ​യ അ​ലി​മോ​ൻ, അ​ബ്ദു​ൾ അ​സീ​സ് എ​ന്നി​വ​രെ​യും അ​റ​സ്റ്റ്​ ചെ​യ്തി​ട്ടു​ണ്ട്.

തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. മോ​ഷ്ടി​ച്ച ചെ​മ്പ് ക​മ്പി​ക​ൾ ഞാ​ങ്ങാ​ട്ടി​രി​യി​ലെ​യും കൂ​മ​ക്ക​ല്ലി​ലെ​യും ആ​ക്രി ക​ട​ക​ളി​ലാ​ണ്​ ഇ​വ​ർ വി​ൽ​പ​ന ന​ട​ത്തി​യ​ത്. ആ​ർ.​പി.​എ​ഫ് സം​ഘം ഇ​വി​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 40 കി​ലോ ചെ​മ്പ് ക​മ്പി ക​ണ്ടെ​ടു​ത്തു. പ്ര​തി​ക​ളെ മ​ഞ്ചേ​രി ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button