Thiruvananthapuram

മില്‍മയുടെ മിന്നൽ സമരം പിന്‍വലിച്ചു

തിരുവനന്തപുരം: സര്‍വിസില്‍നിന്ന് വിരമിച്ച ഉദ്യോഗസ്ഥന് പുനര്‍നിയമനം നല്‍കിയതിനെതിരെ തൊഴിലാളികൾ നടത്തിയ മിന്നല്‍ പണിമുടക്ക് പിൻവലിച്ചു. മുഖ്യമന്ത്രിയുടെ ഉറപ്പിൽ സംയുക്ത ട്രേഡ് യൂനിയന്‍ പ്രഖ്യാപിച്ച സമരം രാത്രിയോടെയാണ് പിന്‍വലിച്ചത്.

സമരത്തെ തുടർന്ന് മില്‍മ തിരുവനന്തപുരം മേഖലയിലെ പാല്‍ വിതരണം വ്യാഴാഴ്ച സ്തംഭിച്ചിരുന്നു. രാവിലെ ആറുമുതല്‍ സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി യൂനിയനുകളുടെ നേതൃത്വത്തിലുള്ള പണിമുടക്കിനെ തുടര്‍ന്ന് മേഖല യൂനിയന് കീഴിലെ കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പാല്‍ വിതരണമാണ് മുടങ്ങിയത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button