കോഴിക്കോട്
സ്വകാര്യ ബസ്സിനടിയിൽപെട്ട് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം..
കോഴിക്കോട് മീഞ്ചന്ത കണ്ണഞ്ചേരി സ്വകാര്യ ബസ്സിനടിയിൽപെട്ട് സ്കൂട്ടർ യാത്രക്കാരിക് ദാരുണാന്ത്യം അരക്കിണർ വലിയാത്തു വീട്ടിൽ നദ (36)ആണ് മരണപ്പെട്ടത്.
വൈകീട്ടു കണ്ണഞ്ചേരി രാമകൃഷണ മിഷൻ സ്കൂളിന് സമീപം ടൗൺ ഭാഗത്തേക്കുപോകുന്ന മണ്ണൂർ റെയിൽ പുതിയസ്റ്റാന്റ് ബസ്സും (റൈസ് ബസ് )അതെ ദിശയിൽ സഞ്ചരിച്ച tvs ജൂബിറ്റെർ സ്‌കൂട്ടർ ബസ്സിനടിയിൽ പെടുകയായിരുന്നു. ബസ്സിന്റെ പുറകിലെ ടയർ യുവതിയുടെ തലയിലൂടെ കയറിയിറങ്ങിയാണ് മരണം സംഭവിച്ചത്. . നിദ ഏറെക്കാലം ജിദ്ദയിൽ പ്രവാസിയായിരുന്നു. ഭർത്താവ് ദിൽഷാദ് തരയങ്ങൽ. മാതാവ്: കൗലത്ത്. മക്കൾ: ഇസ്ഹാൻ, ആയിശ, മിൽഹാൻ, ഹനാൻ, അംനാൻ. ഖബറടക്കം വെള്ളിയാഴ്ച വെകിട്ട് 5 മണിക്ക് മാത്തോട്ടം പള്ളിയിൽ