BREAKING NEWSLATEST NEWSPUBLIC INFORMATIONUPDATES

ഡാറ്റ പ്ലാൻ ഇല്ലാതെ കോളിങ്ങിനും SMSനും മാത്രം പ്രത്യേക റീചാർജ് പ്ലാൻ; ആശ്വാസവുമായി ട്രായ്

മൊബൈൽ ഉപഭോക്താക്കൾക്ക് ആശ്വാസവുമായി ട്രായ്. ഡാറ്റ പ്ലാൻ ഇല്ലാതെ കോളിങ്ങിനും എസ്എംഎസിനും മാത്രം പ്രത്യേക റീചാർജ് പ്ലാനുകൾ നൽകാൻ ട്രായ് ഉത്തരവ്. ​30 ദിവസത്തിൽ താഴെയുള്ള ഹ്രസ്വകാല പ്ലാനുകൾ ട്രായ് നിർബന്ധമാക്കി. ഇനി അനാവശ്യമായി ഡാറ്റ പായ്ക്കുകൾക്ക് പണം നൽകേണ്ടതില്ല. വോയ്‌സ്-എസ്എംഎസ് പ്ലാനുകൾക്ക് നിരക്ക് കുറയും. ഇത് സംബന്ധിച്ച് ടെലികോം കമ്പനികൾക്ക് ട്രായ് നിർദേശം നൽകി.‌​

30 ദിവസത്തിൽ താഴെയുള്ള ഹ്രസ്വകാല പ്ലാനുകൾ ഇനി നിർബന്ധമാക്കി. ഡാറ്റ ആവശ്യമില്ലാത്തും ഫീച്ചർ ഫോൺ ഉപഭോക്താക്കൾക്കും ഡാറ്റാ പായ്ക്കുകൾ ഭാരമാകുന്നു എന്ന പരാതികളെ തുടർന്നാണ് ഈ സുപ്രധാന നീക്കം.

ടെലികോം കൺസ്യൂമർ പ്രൊട്ടക്ഷൻ (13-ാം ഭേദഗതി) ചട്ടങ്ങൾ പുറത്തിറക്കി. കുറഞ്ഞ കാലാവധിയുള്ള പ്ലാനുകളുടെ ലഭ്യതക്കുറവ് പ്രധാനമായും ബാധിച്ചത് കുറഞ്ഞ വരുമാനമുള്ള ഉപഭോക്താക്കളെയും, വോയ്‌സ്-എസ്എംഎസ് സേവനങ്ങളോടൊപ്പം ഡാറ്റ കൂടി ഉൾപ്പെടുത്തിയുള്ള പ്ലാനുകൾക്കായി പണം മുടക്കാൻ ആഗ്രഹിക്കാത്തവരെയുമാണെന്ന് റെഗുലേറ്റർ വ്യക്തമാക്കി. കൂടാതെ, പ്രതിമാസം പുതുക്കാവുന്ന പ്ലാനുകളേക്കാൾ കൂടുതൽ കാലാവധിയുള്ള കുറഞ്ഞത് ഒരു സ്പെഷ്യൽ താരിഫ് വൗച്ചറുകൾ എങ്കിലും ടെലികോം കമ്പനികൾ നൽകേണ്ടതുണ്ട്.

രാജ്യത്ത് 15 കോടി മൊബൈൽ വരിക്കാർ ഇപ്പോഴും 2ജി കണക്ഷൻ ഉപയോഗിക്കുന്നു. ഇതിൽ ഭൂരിഭാഗം ആളുകളും ഇന്റർനെറ്റ് ഉപയോഗിക്കാറില്ലായെന്നും ട്രായ് നടത്തിയ സർവ്വേയിൽ കണ്ടെത്തിയിരുന്നു. നിലവിൽ ലഭ്യമായി കൊണ്ടിരിക്കുന്ന പ്ലാനുകളിൽ ഡാറ്റ ഉൾപ്പെടെയാണ് നൽകുന്നത്. ഇതിന് വലിയ ചാർജാണ് ടെലികോം കമ്പനികൾ ഈടാക്കുന്നത്. ഡാറ്റ ആവശ്യമില്ലാത്ത ഉപയോക്താക്കൾ പോലും അധിക പണം നൽകി റീചാർജ്ജ് ചെയ്യേണ്ടതായി വരുന്ന സാഹചര്യം ഒഴിവാക്കാനാണ് ട്രായ് യുടെ പുതിയ നിർദ്ദേശം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button