BREAKING NEWScrimeLATEST NEWSPUBLIC INFORMATIONUPDATES
നിരോധിത പുകയില ഉൽപന്നം പിടികൂടി
തിരൂർ: തിരൂർ മാർക്കറ്റിൽനിന്ന് പൊലീസ് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. ഏതാണ്ട് 10,000ത്തിലധികം രൂപ വിലവരുന്ന പുകയില ഉൽപന്നങ്ങളാണ് നിറമരുതൂർ കാളാട് പള്ളിപ്പടി സ്വദേശിയായ തറമ്മൽ സൈഫുദ്ദീനിൽനിന്ന് (38) പിടികൂടിയത്.
ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.എസ്.ഐ. ശ്രീഹരി, സി.പി.ഒമാരായ ഉണ്ണിക്കുട്ടൻ, ജൗഹർ എന്നിവർ അടങ്ങിയ സംഘമാണ് ലഹരി വസ്തുക്കൾ പിടികൂടിയത്.