EDAPPAL

റാങ്ക് ജേതാവ് നന്ദിതയെ തവനൂർ ഗ്രാമപഞ്ചായത്ത് അനുമോദിച്ചു

എടപ്പാൾ: നീറ്റ് പരീക്ഷയിലെ റാങ്ക് ജേതാവ് നന്ദിതയ്ക്ക്‌ തവനൂർ ഗ്രാമപഞ്ചായത്തിന്റ ആദരം. തവനൂർ പാപ്പിനിക്കാവ് മൈതാനിയിൽ വെച്ച് നടന്ന അനുമോദനയോഗം തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. ഡോ: കെ ടി ജലീൽ എം എൽ എ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി പി നസീറ, വൈസ് പ്രസിഡണ്ട് ടി വി ശിവദാസ്, ജില്ലാ പഞ്ചായത്ത് മെമ്പർ ഫൈസൽ എടശ്ശേരി, സെക്രട്ടറി ടി അബ്ദുൾ സലീം, പി എസ് ധനക്ഷ്മി, എ പി വിമൽ, കെ ലിഷ, ആർ രാജേഷ്, പി.സുരേന്ദ്രൻ, കെ പി വേണു, ടി പി അഷറഫ് എന്നിവർ പ്രസംഗിച്ചു.പി നന്ദിത പഠനാനുഭവങ്ങൾ പങ്കുവെച്ചു. നന്ദിതക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, ഉന്നത വിദ്യഭ്യാസ മന്ത്രി ഡോ:ആർ ബിന്ദു എന്നിവർ നൽകിയ ഉപഹാരവും പ്രശംസാ പത്രവും ചടങ്ങിൽ വെച്ച് എം എൽ എ ഡോ:കെ ടി.ജലീൽ നന്ദിതക്ക് കൈമാറി. പുതുതായി ചുമതലയേറ്റ തദ്ദേശ സ്വയംഭരണ എക്സ്സൈസ് വകുപ്പ് മന്ത്രിക്ക് പഞ്ചായത്തിൻ്റെ സ്നേഹോപഹാരം പ്രസിഡണ്ട് സി പി നസീറ നൽകി. മന്ത്രി എം ബി രാജേഷ് നന്ദിതക്ക് ഉപഹാര സമർപ്പണവും നടത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button