PONNANI

രഞ്ജിത് മേനോൻ ചിത്രം നക്ഷത്രങ്ങൾ സാക്ഷിയുടെ പൂജ കർമ്മം പൊന്നാനിയിൽ നടന്നു

പൊന്നാനി :വ്യത്യസ്തമായ കഥാ രഞ്ജിത്ത് മേനോൻ സംവിധാനം ചെയ്യുന്ന നക്ഷത്രങ്ങൾ സാക്ഷി എന്ന ചിത്രത്തിന്റെ പൂജ, സ്വിച്ച് ഓൺ കർമ്മം നടന്നു. പൊന്നാനി റൗബ റീജൻസിയിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര താരം ഇബ്രാഹിം കുട്ടി രാഷ്ട്രീയ നേതാക്കളായ സി.ഹരിദാസ, ടി.എം സിദ്ധിഖ് എന്നിവരാണ് പൂജയും സ്വിച്ച് ഓണും നിർവ്വഹിച്ചത്. അമിതാഭ് സദാനന്ദൻ ആണ് ചിത്രത്തിന്റെ കഥയും, തിരക്കഥയും നിർവ്വഹിച്ചിരിക്കുന്നത്. സന്തോഷ് ചോഴിയാട്ടയിൽ, ഷജീർ നാലകത്തും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സംഗീത സംവിധാനം ഷമേജ് ശ്രീധർ, അസോസിയേറ്റ് ഡയറക്ടർ വിനയ ചന്ദ്രൻ, അസിസ്റ്റന്റ് ഡയറക്ടർ രാഹുൽ രാമചന്ദ്രൻ,പ്രൊഡക്ഷൻ കൺട്രോളർ രമേശ് പള്ളത്തൂർ എന്നിവരാണ്.
ഇബ്രാഹിംകുട്ടി, ഉഷ, ആദിത്യൻ, അവന്തിക സന്തോഷ്, അർജുൻ രഞ്ജിത്ത് തുടങ്ങിയ വലിയൊരു താരനിര തന്നെ ഈ ചിത്രത്തിലുണ്ട്.
മാർച്ച് മാസത്തിൽ ചിത്രീകരണം ആരംഭിക്കുന്ന നക്ഷത്രങ്ങൾ സാക്ഷി പാലക്കാട്, മലപ്പുറം ജില്ലകളുടെ വശ്യമനോഹാരിതയിലാണ് ചിത്രീകരിക്കുന്നത്. ഈ വർഷം വിഷു റിലീസായി ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്കെത്തും.ഈ ചിത്രം പ്രേക്ഷകരെ പിടിച്ച് നിർത്തുന്ന എല്ലാ വിധ സസ്പെൻസുകളോടെയുമാണ് എത്തുന്നത്.കഥാപരമായും സാങ്കേതികമായും ഒട്ടേറെ സവിശേഷതകളുള്ള ചിത്രമായിരിക്കും നക്ഷത്രങ്ങൾ സാക്ഷി. വ്യത്യസ്ത കഥാതന്തുവുമായി എത്തുന്ന ചിത്രം മലയാളി പ്രേക്ഷകരെ ത്രസിപ്പിക്കുന്ന തരത്തിലുള്ള പാക്കേജുമായാണെത്തുന്നത് എന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നത്.ലോക്ക്ഡൗണിലെ നിയന്ത്രണങ്ങൾ ലോകത്താകമാനമുള്ള സിനിമയുടെ നിലനിൽപ്പിനു തന്നെ വെല്ലുവിളിയായി മാറിയ അവസരത്തിലാണ് രഞ്ജിത്ത് മേനോനും കൂട്ടുകാർക്കും ഇത്തരത്തിൽ വ്യത്യസ്തമായൊരു ചിത്രത്തിന്റെ ആശയമുദിച്ചത്. പൊന്നാനി ബി ഇ എം യു പി സ്കൂൾ 92 ബാച്ചിലെ ക്ലാസ്മേറ്റ്സിന്റെ തലയിൽ ഉധിച്ച ഒരു ത്രെഡാണ് നക്ഷത്രങ്ങൾ സാക്ഷി എന്ന ചിത്രത്തിൽ എത്തി നിൽക്കുന്നത്.ചിത്രത്തിന്റെ അണിയറ പ്രവർത്തകർ എല്ലാം തന്നെ സഹപാഠികളായതിനാൽ അവരുടെ കൂട്ടായ്മയുടെ ഒരുമ നമുക്ക് ചിത്രത്തിലും പ്രതീക്ഷിക്കാം. ഏപ്രിലിൽ വിഷു റിലീസായി ചിത്രം തിയേറ്ററിൽ എത്തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button