യൂത്ത് ലീഗ് പ്രവർത്തകർ എടപ്പാളിൽ റോഡ് ഉപരോധിച്ച് സമരം നടത്തി.
എടപ്പാൾ :കോട്ടയത്ത് മെഡിക്കൽ കോളേജ് തകർന്നുവീണു യുവതി മരിക്കാൻ ഇടയായ സംഭവത്തിലുംകേരളത്തിലെ ആരോഗ്യ മേഖലയുടെ തകർച്ചയിലും ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രവർത്തകർ എടപ്പാളിൽ റോഡ് ഉപരോധിച്ച് സമരം നടത്തി.ഉപരോധ സമരം മുസ്ലിം ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം മൂതൂർ ഉദ്ഘാടനം നിർവഹിച്ചു.വട്ടംകുളം പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് റഫീഖ് ചേകന്നൂർ അധ്യക്ഷത വഹിച്ചു.യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി അംഗം പത്തിൽ സിറാജ് മുഖ്യപ്രഭാഷണം നടത്തി.തവനൂർ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി പത്തിൽ അഷ്റഫ്, റഫീഖ് പിലാക്കൽ, സിപി ബാപ്പുട്ടി ഹാജി, വി വി എം മുസ്തഫ, മുഹമ്മദ് കുട്ടി കല്ലിങ്ങൽ, സജീർ എം എം, ഖാദർ പാഷ,വികെഎ മജീദ്, സുലൈമാൻ മൂതൂർ, അക്ബർ പനച്ചിക്കൽ, മുഹമ്മദലി കാരിയാട്ട്,മുസ്തഫ കരിമ്പനക്കൽ, റസാക്ക് എടയത്ത്, സാദിക്ക് പോട്ടൂര്‍, സിറാജ് നടുവട്ടം, ജസീൽ കുറ്റിപ്പാല, അസിഫ് മാണൂർ, ഹൈദറു മാണൂർ, ഹാരിസ് മെലേതിൽ, ശിഹാബ് കമ്പിവളപ്പിൽ, സഫുവാൻ പത്തിൽ, മിർഷാദ് വി വി, ഫാസിൽ മൂതൂർ, ഷാദിൻ എടപ്പാൾ, ഷറഫു പത്തിൽ,അന്സിഫ് മൂതൂർ,