THAVANUR

അന്താരാഷ്ട്ര മാതൃഭാഷ ദിനാചരണം നടന്നു

എടപ്പാൾ:ഐഡിയൽ ഇംഗ്ലീഷ് ഹയർസെക്കൻഡറി മലയാള വിഭാഗം മാതൃഭാഷാ ദിനാചരണത്തിന്റെ ഭാഗമായി ഭാഷാ സെമിനാൻ സംഘടിപ്പിച്ചു.
ഹയർസെക്കൻഡറി പ്രിൻസിപ്പാൾ സെന്തിൽ കുമരൻ അഞ്ച് ഭാഷകളിൽ അഭിസംബോധന ചെയ്തു കൊണ്ട് സെമിനാർ ഉദ്ഘാടനം ചെയ്തു.

മുഹമ്മദ് അബ്ദുൾ ബാസിത് അധ്യക്ഷം വഹിച്ചു. “ഭാഷയും കാലവും ” വിഷയത്തിൽ ഇൻഷ, ഐശ്വര്യ സുരേഷ് , മുഹമ്മദ് സിനാൻ , പ്രബന്ധാവതരണം നടത്തി. കവിതയും സാഹിത്യവും എന്ന വിഷയത്തിൽ ശ്രീരങ്ക് ശ്രീനിവാസൻ ,റമീസ ജഹാൻ, മനാസ് എന്നിവർ പ്രസംഗിച്ചു. വിജീഷ് വി.പി പരിപാടിക്ക് ആശംസ അറിയിച്ചു.രസിത കാവുങ്ങൽ സ്വാഗതവും റാഷിദ് പി. നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button