CHANGARAMKULAM

മൊബൈൽ ഷോപ്പുടമയുടെ തന്ത്രപരമായ ഇടപെടലിൽ കുന്നംകുളം സ്വദേശിയുടെ നഷ്ടപ്പെട്ട മൊബൈൽ തിരിച്ച് കിട്ടി

ചങ്ങരംകുളം : മൊബൈൽ വിൽക്കാനെത്തിയ ആളുടെ പ്രവൃത്തിൽ സംശയം തോന്നിയതോടെ കടയുടമ നടത്തിയ തന്ത്രപരമായ ഇടപെടലിൽ കുന്നംകുളം സ്വദേശിയുടെ നഷ്ടപ്പെട്ട മൊബൈൽ തിരിച്ച് കിട്ടി. കുന്നംകുളം ചിറ്റഞ്ഞൂർ സ്വദേശി സുനീഷിന്റെ സ്മാർട്ട്ഫോൺ ആണ് ശനിയാഴ്ച വൈകീട്ട് നഷ്ടപ്പെട്ടത്. ചങ്ങരംകുളത്ത് മൊബൈൽ ഷോപ്പ് നടത്തുന്ന ഫാരിസിന്റെ അടുത്താണ് ഇതര സംസ്ഥാന തൊഴിലാളി മൊബൈൽ വിൽക്കാനെത്തിയത്. മൊബൈലിന്റെ ലോക്ക് അറിയില്ലെന്ന് പറഞ്ഞതോടെ ഷോപ്പുടമ ഇയാളെ തന്ത്രപരമായി ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെ മൊബൈൽ സ്വന്തമല്ലെന്നും ഉത്സവ പറമ്പിൽ നിന്ന് വീണ് കിട്ടിയതാണെന്നും തമിഴ്നാട് സ്വദേശി അറിയിച്ചു.

സ്വന്തമല്ലാത്ത മൊബൈൽ ഉപയോഗിക്കുകയോ വിൽക്കാൻ ശ്രമിക്കുകയോ ചെയ്താൽ എന്തായാലും പിടിക്കപ്പെടുമെന്നും പോലീസിന് കൈമാറുകയോ ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിക്കുകയോ ചെയ്യണമെന്ന് പറഞ്ഞതോടെ ഇയാൾ തന്നെ കടയുടമയോട് തന്നെ വേണ്ടത് ചെയ്യാൻ പറഞ്ഞ് ഏൽപ്പിക്കുകയും ചെയ്തു. തുടർന്ന് മൊബൈൽ ഫോൺ റീടൈലേഴ്സ് അസോസിയേഷൻ ഭാരവാഹികളെ അറിയിക്കുകയും അസോസിയേഷൻ ചങ്ങരംകുളം മേഖല കമ്മിറ്റി ഭാരവാഹികളായ ഷൗക്കത്ത്, ഷെബീർ എന്നിവർ ചേർന്ന് മൊബൈലിൽ വന്ന് കിടന്ന നമ്പറിൽ വിളിച്ച് ഉടമയെ കണ്ടെത്തുകയായിരുന്നു. ചങ്ങരംകുളത്ത് ഷോപ്പിലെത്തി ഉടമ മൊബൈൽ ഏറ്റ് വാങ്ങുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button