CHANGARAMKULAM

സംസ്ഥാന സ്കൂൾ വെയിറ്റ് ലിഫ്റ്റിങ്ങിൽ മികവ് തെളിയിച്ചു സഹോദരങ്ങൾ

ചങ്ങരംകുളം:സംസ്ഥാന സ്കൂൾ വെയിറ്റ് ലിഫ്റ്റിങ്ങിൽ ചാമ്പ്യൻഷിപ്പിൽ ജില്ലാ തലത്തിൽ സ്വർണ്ണവും.ജില്ലക്ക് വേണ്ടി 60 കിലോ ജൂനിയർ കാറ്റഗറിയിൽ സംസ്ഥാന തലത്തിലും സ്വർണ്ണം നേടി ഇഷാൻ അബ്ദുൾ ജലാൽ .88 കിലോ സീനിയർ കാറ്റഗറിയിൽ സഹാേദരൻ റയാൻ ജലാലിനു നാലാം സ്ഥാനവും ലഭിച്ചു.
മൂക്കുതല സ്കൂൾ മുൻ പി ടി എ പ്രസിഡണ്ടും നന്നംമുക്ക് മണ്ഡലം കോൺഗ്രസ്സ് ജനറൽ സെക്രട്ടറിയുമായ ജലാൽ പന്തേൻകാടന്റെയും റസീനയുടെയും മക്കളാണ്.
കഴിഞ്ഞ വർഷം സംസ്ഥാന തലത്തിൽ റയാൻ അബ്ദുൾ ജലാലിന് വെങ്കലമാണ് ലഭിച്ചിരുന്നത്. ഈ വർഷം വെയിറ്റ് ലിഫ്റ്റിംഗ് അസോസിയേഷന്റെ ജില്ലാ തല ചാമ്പ്യൻഷിപ്പിൽ 60 കിലോ യൂത്ത്, ജൂനിയർ കാറ്റഗറികളിലും ഇഷാൻ അബ്ദുൾ ജലൽ സ്വർണ്ണം നേടി.മൂക്കുതല സ്കൂളിലെ കായിക അദ്ധ്യാപകൻ ആഘോഷിന്റെ നിർദേശത്തിലാണ് കോച്ചിംഗ്.മൂക്കുതല സ്കൂളിൽ ഒമ്പതാം ക്‌ളാസിലാണ് ഇഷാൻ., റയാൻ വന്നേരി ഹൈസ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയാണ്.നവംബറിൽ അരുണനാചൽ പ്രദേശിൽ വെച്ച് നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുക്കാനുള്ള പരിശീലനത്തിലാണ് ഇഷാൻ അബ്ദുൾ ജലാൽ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button