PUBLIC INFORMATION
മാർപാപ്പയുടെ സംസ്ക്കാരം ശനിയാഴ്ച
ഇന്നലെ കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പയുടെ സംസ്ക്കാരം ശനിയാഴ്ച നടക്കും. വത്തിക്കാൻ സമയം രാവിലെ 10 മണിക്കാണ് ( ഇന്ത്യൻ സമയം 1.30) സംസ്ക്കാരം. ഇന്ന് ചേർന്ന കർദിനാൾ മാരുടെ യോഗത്തിലാണ് തീരുമാനം എടുത്തത്. നാളെ രാവിലെ 9 മണി മുതൽ ഭൗതിക ശരീരം സെന്റി പിന്റേഴ്സ് ബസിലിക്കയിൽ വിശ്വാസികൾക്കായി പൊതുദർശനത്തിന് വെയ്ക്കും. നിരവധി രാഷ്ട്ര നേതാക്കൾ മാർപാപ്പയെ അവസാനമായി കാണാൻ വത്തിക്കാനിലേക്ക് എത്തുന്നുണ്ട്.