EDAPPAL


മഴക്കെടുതി വിലയിരുത്താൻ അധികൃതർ സന്ദർശനം നടത്തി

എടപ്പാൾ:മഴക്കെടുതി മുന്നൊരുക്കത്തിന്റെ ഭാഗമായി കാലടി ഗ്രാമ പഞ്ചായത്തിൽ അധികൃതർ സന്ദർശനം നടത്തി.കാലടി ഗ്രാമ പഞ്ചായത്തിലെ ഭാരത പുഴയോരങ്ങളിലാണ് സംഘം സന്ദർശനം നടത്തിയത്. നിലവിലെ സാഹചര്യം സംഘം വിലയിരുത്തി. അത്യാവശ്യ സാഹര്യം വന്നാൽ ആളുകളെ മാറ്റി താമസിപ്പിക്കാനുള്ള ഒരുക്കങ്ങളും സംഘം പരിശോധിച്ചു. എല്ലാ വാർഡുകളിലും വാർഡ് അംഗങ്ങളുടെ നേതൃത്വത്തിൽ മുന്നൊരുക്കങ്ങൾ നടത്തിയതായി പഞ്ചായത്ത് പ്രസിഡന്റ് അസ്ലം.കെ. തിരുത്തി പറഞ്ഞു. സംഘത്തിൽ പൊന്നാനി തഹസിൽദാർ ഷീല,ഡപ്യൂട്ടി തഹസിൽദാർ സുരേഷ്,പഞ്ചായത്ത് പ്രസിഡന്റ് അസ്ലം.കെ. തിരുത്തി, പഞ്ചായത്ത് സെക്രട്ടറി ഷാജി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button