KERALA
മ്യാൻമാറിൽ തൊഴിൽ തട്ടിപ്പിനിരയായി മലയാളികൾ; യുവതിയടക്കം ആറ് പേർ കുടുങ്ങിക്കിടക്കുന്നു
മ്യാൻമാറിൽ തൊഴിൽ തട്ടിപ്പിനിരയായി മലയാളികൾ. യുവതിയടക്കം ആറ് പേർ കുടുങ്ങിക്കിടക്കുന്നു. സംഘത്തിൽ അഞ്ചു മലയാളികളും ഒരു തമിഴ് നാട് സ്വദേശിയുമാണ് ഉള്ളത്. ബാങ്കോക്ക് തനിയാപുരിയിലെ അഭയാർത്ഥി ക്യാംപിലാണ് രണ്ടു മാസമായി ഇവർ കഴിയുന്നത്.
കാസർഗോഡ്, തൃശൂർ,എറണാകുളം,കോട്ടയം സ്വദേശികളാണ് സംഘത്തിലുള്ളത്. ജോലി സ്ഥലത്ത് നേരിട്ടത് ക്രൂരമായ പീഡനമാണ്. മോചനദ്രവ്യം നൽകിയാണ് ജോലി സ്ഥലത്തു നിന്നും ഇവർ രക്ഷപ്പെട്ടത്. മോചനത്തിനായി ഒരാൾ 3.60 ലക്ഷം രൂപയാണ് നൽകിയത്.