MARANCHERY
മഴക്കാല ദുരന്തങ്ങളെ നേരിടാൻ മാറഞ്ചേരിയിൽ ദുരന്തനിവാരണ സേന രൂപീകരണം
മാറഞ്ചേരി : മഴക്കാല ദുരിതങ്ങളും പ്രകൃതിക്ഷോഭങ്ങളും നേരിടുന്നതിനായി മാറഞ്ചേരി ഗ്രാമപഞ്ചായത്തിൽ ദുരന്തനിവാരണ സേന രൂപീകരണ യോഗം പഞ്ചായത്ത് ഓഫീസിൽ ചേർന്നു. പ്രളയം, ശക്തമായ മഴ, കാറ്റ് തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും കാര്യക്ഷമമായി ഏകോപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സേന രൂപീകരിക്കുന്നത്.
ദുരന്തസമയങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ, ജനജാഗ്രത പ്രവർത്തനങ്ങൾ, സന്നദ്ധപ്രവർത്തകരുടെ പങ്കാളിത്തം എന്നിവ യോഗത്തിൽ ചർച്ചയായി. പഞ്ചായത്ത് പരിധിയിലെ വിവിധ വാർഡുകളിൽ നിന്നുള്ള സന്നദ്ധപ്രവർത്തകരെ ഉൾപ്പെടുത്തി ശക്തമായ ദുരന്തനിവാരണ സംവിധാനം ഒരുക്കാനും തീരുമാനമായി.
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി ശ്രീജിത്ത് യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കദീജ മൂത്തേടത്ത് അധ്യക്ഷയായി.