MARANCHERY

തണലിൻ്റെ പലിശരഹിത പ്രവർത്തനം അത്ഭുതകരവും മാതൃകാപരവുമാണ്: അഡ്വ. ഏ പി സ്മിജി

മാറഞ്ചേരി : സാമ്പത്തിക ചൂഷണം നിലനിൽക്കുന്ന നമ്മുടെ സമൂഹത്തിൽ പലിശരഹിതമായ സാമ്പത്തിക പ്രവർത്തനം നടത്തുന്ന തണലിൻ്റെ പ്രവർത്തനം അത്‌ഭുതപ്പെടുത്തുന്നതും മാതൃകാപരവുമാണെന്ന് മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ അഡ്വ എ.പി. സ്മിജി പറഞ്ഞു. ഇവിടെ ഒരുമിച്ച് കൂടിയ ആയിരക്കണക്കിന് കുടുംബിനികൾ തണലിൻ്റെ കീഴിൽ പരസ്പരം സഹായിക്കുന്ന കാരുണ്യത്തിൻ്റെ പ്രവാഹമാണ്. ഓരോ വർഷവും കോടിക്കണക്കിന് രൂപയാണ് ഇവർ പരസ്പരം പലിശ ഹിതമായി സഹായിച്ച് കൊണ്ടിരിക്കുന്നത്. ഈ സഹായങ്ങൾ ഉപയോഗിച്ച് സംരംഭങ്ങൾ ആരംഭിച്ച് വനിതകൾ സ്വയം പര്യാപ്തതയിലേക്ക് ഉയരണമെന്നും അഡ്വ. ഏ. പി. സ്മിജി പറഞ്ഞു.
തണൽ വെൽഫെയർ സൊസൈറ്റിയുടെ പതിനേഴാം വാർഷികത്തോടനുബന്ധിച്ച് നടന്ന തണൽ ഫെസ്റ്റ് :2026 തിങ്ങിനിറഞ്ഞ സദസ്സിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
തണൽ പ്രസിഡൻ്റ് ടി.പി. നാസർ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹക്കീം നദ്‌വി മുഖ്യപ്രഭാഷണം നടത്തി. മികച്ച അയൽ കൂട്ടങ്ങളെ ഇൻഫാഖ് ജനറൽ സെക്രട്ടറി കെ.കെ ഷാനവാസ് ആദരിച്ചു. ഫെസ്റ്റിനോട് അനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് വിമൺ ജസ്റ്റിസ് മൂവ്മെൻ്റ് സംസ്ഥാന വൈസ് പ്രസിഡൻ്റ് റുക്‌സാന ഇർഷാദ് സമ്മാനങ്ങൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റമീനാ ഇസ്‌മായിൽ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി.ശ്രീജിത്, മുഹമ്മദ് പൊന്നാനി, എ. സൈനുദ്ധീൻ ,നൂറുദ്ധീൻ പോഴത്ത്,ഏ.ടി. അലി ,കാട്ടിൽ മുഹമദ് കുട്ടി എന്നിവർ പ്രസംഗിച്ചു. തണൽ ജനറൽ സെക്രട്ടറി എ. അബ്‌ദുൾ ലത്തീഫ് സ്വാഗതവും സ്വാഗത സംഗം കൺവീനർ ബേബി ബാൽ നന്ദിയും പറഞ്ഞു.
തണൽ കുടുംബാംഗങ്ങളുടെ വൈവിധ്യങ്ങളായ കലാപരിപാടികളും അരങ്ങേറി. മാറഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ നസ്‌നി സുൽഫിഖർ നയിച്ച ഗാനമേളയും നടന്നു.
തണൽ കുടുംബാങ്ങൾ ഉണ്ടാക്കിയ വിവിധ ഉൽപന്നങ്ങൾ പ്രദർശിപ്പിച്ച വിപണന മേളയും നടന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button