PONNANI
പൊന്നാനിയിൽ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്
പൊന്നാനി നരിപ്പറമ്പ് റോഡിൽ അലങ്കാർ തിയേറ്ററിന് സമീപമാണ് ഇന്ന് രാവിലെ ലോറിയും ഓട്ടോയും നേർക്ക് നേർ കൂട്ടിയിടിച്ച് അപകടമുണ്ടായത്.
അപകടത്തിൽ ഓട്ടോ ഡ്രൈവർ പുതുപൊന്നാനി ജീലാനി നഗർ സ്വദേശിയും പുറങ്ങ് പള്ളിപ്പടി താമസക്കാരനുമായ തെക്കുംപുറത്ത് റാസിക്കിനാണ് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റ ഡ്രൈവറെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് റൂട്ടിൽ ഗതാഗത സ്തംഭനം ഉണ്ടായി.