EDAPPAL

എടപ്പാളിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞു ഡ്രൈവർക്ക് പരിക്കേറ്റു

എടപ്പാൾ : നിയന്ത്രണംവിട്ട കാർ റോഡിൽനിന്ന് തെന്നിമാറി റോഡരികിലെ കെട്ടിടത്തിന്റെ വരാന്തക്കിടയിലൂടെ താഴെയുള്ള നിലയിലെ കടയിലേക്ക് മറിഞ്ഞു.

ഇന്നലെ ഉച്ചക്ക് ശേഷം നാലുമണിയോടുകൂടിയാണ് എടപ്പാൾ കുറ്റിപ്പുറം റോഡിൽ ഗോവിന്ദ തിയേറ്ററിന് സമീപം പത്തായപ്പറമ്പിൽ വിജയന്റെ കെട്ടിടത്തിലേക്ക് കാർ പാഞ്ഞുകയറിയത്.

കുറ്റിപ്പുറം ഭാഗത്തുനിന്ന് വന്ന കാറാണ് റോഡിൽ നിന്നിരുന്ന ബൈക്കിൽ ഇടിച്ചശേഷം റോഡിൽനിന്ന് തെന്നിമാറി കെട്ടിടത്തിന്റെ താഴത്തേനിലയിലുള്ള കീഴ്‌വാഞ്ചേരി സുഭാഷിന്റെ ഓട്ടോ ഇലക്ട്രിക്കൽ വർക് ഷോപ്പിലേക്ക് വീണത്.

വരാന്തയ്ക്കും നടപ്പാതയ്ക്കുമിടയിലെ ചെറിയ വിടവിലൂടെ ചെരിഞ്ഞാണ് കാർ താഴേക്ക് വീണത്. കാറിലുണ്ടായിരുന്നവർ നിസ്സാര പരിക്കോടെ രക്ഷപ്പെട്ടു.

അപകടത്തിന്റെ തൊട്ടുമുമ്പ്
ഇവിടെയുള്ള കോണിയിലിരുന്ന് ഫോണിൽ സംസാരിച്ചിരുന്നയാളെ തൊട്ടുമുൻപ് സാധനംവാങ്ങാൻ പറഞ്ഞയച്ചതിനാലും
സുഭാഷും ജീവനക്കാരനും ബൈക്കിൽ കാറിടിച്ച ശബ്ദംകേട്ട് കടകകളിലേക്ക് ഓടിയതിനാലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button