MALAPPURAM
മലപ്പുറം ജില്ലയിൽ ദിവസവും അഞ്ഞൂറോളം വാഹനങ്ങൾ പിടിച്ചെടുക്കുന്നതായി പോലീസ്
മലപ്പുറം: ജില്ലയിൽ ലോക്ഡൗണിനെത്തുടർന്ന് നടത്തുന്ന പരിശോധനയിൽ ഒരോ ദിവസവും അഞ്ഞൂറോളം വാഹനങ്ങൾ പിടിച്ചെടുക്കുന്നതായി പോലീസ്. വൈകുന്നേരങ്ങളിൽ അനാവശ്യമായി ചെറുപ്പക്കാർ പുറത്തിറങ്ങുന്ന പ്രവണതയുണ്ട്. അത്യാവശ്യങ്ങൾക്ക് മാത്രം പുറത്തിറങ്ങിയാൽ മതിയെന്ന കർശന നിർദേശമുള്ളപ്പോഴും അനാവശ്യമായി പുറത്തിറങ്ങുന്നവർ ഏറെയാണ്. സമ്പൂർണ ലോക്ഡൗണിനൊപ്പം കൂടുതൽ പ്രദേശങ്ങൾ കൺടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടും പലരും അനാവശ്യമായി പുറത്തിറങ്ങുന്നുണ്ട്. രണ്ടാം കോവിഡ് വ്യാപനത്തെത്തുടർന്ന് സംസ്ഥാനസർക്കാർ ഏർപ്പെടുത്തിയ സമ്പൂർണ ലോക്ഡൗണിൽ നിയന്ത്രണങ്ങൾ രണ്ടുദിവസങ്ങളിൽ ഏറെക്കുറെ പൂർണമായിരുന്നു.