Local newsTHRITHALA

തൃത്താല മേഖലയിൽ മദ്യപിച്ച് വാഹനമോടിക്കുന്നവർ പെരുകുന്നു ; പരിശോധന ശക്തമാക്കി പോലീസ്

തൃത്താല, ചാലിശ്ശേരി പോലീസ് സ്റ്റേഷൻ പരിധികളിൽ മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നതായി കണക്കുകൾ. എന്നാൽ പിടിക്കപ്പെടുന്നവരുടെ എണ്ണം വളരെ ചുരുങ്ങിയത് മാത്രമാണ്. രണ്ട് ദിവസത്തിനുള്ളിൽ തൃത്താല, ചാലിശ്ശേരി പോലീസ് സ്റ്റേഷനുകളിൽ മദ്യപിച്ച് വാഹനം ഓടിച്ചവർക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് പത്തിലധികമാണ്. മദ്യപിച്ച് വാഹനമോടിക്കുന്നതിലൂടെ അപകട സാധ്യത ഉയർത്തുന്നത് സാമൂഹിക വിരുദ്ധ പ്രവർത്തിയായി കണക്കാക്കേണ്ടതാണ്. മദ്യപിച്ച് വാഹനമോടിക്കുന്നത് പിടിക്കപ്പെട്ടാൽ 1988 ആക്ടിലെ സെക്ഷൻ 155 പ്രകാരം ആറുമാസത്തിലധികം ലൈസൻസ് അയോഗ്യമാക്കാനുള്ള കുറ്റകരമാണ്. വീണ്ടും കുറ്റകൃത്യം ആവർത്തിക്കുന്ന പക്ഷം ലൈസൻസ് കോടതി റദ്ദാക്കുന്നതാണ്. സംസ്ഥാന സർക്കാരിന്റെ  പുതിയ ഫൈൻ  അനുസരിച്ച് 10000 രൂപ  നിയമലംഘനത്തിന് പിഴ ഈടാക്കും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button