Local newsPONNANI

ലോക പ്രകൃതിസംരക്ഷണദിനം: വെളിയങ്കോട് എംടിഎം കോളേജ് ഓൺലൈൻ ഉപന്യാസ മത്സരം നടത്തുന്നു

ജൂലൈ 28 ലോക പ്രകൃതിസംരക്ഷണദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി വെളിയങ്കോട് എംടിഎം കോളേജ് നാച്വർ ക്ലബിന്റെ നേതൃത്വത്തിൽ കോളേജ് വിദ്യാർത്ഥികൾക്കായി ഓൺലൈൻ ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു . “ജൈവ വൈവിധ്യ സംരക്ഷണവും ഭൂമിയുടെ നിലനിൽപ്പും” എന്നതാണ് വിഷയം. ഡോ സാലിം അലി യുടെ സ്മരണാത്ഥമാണ് മത്സരം നടത്തുന്നത്.
ഒന്നാം സമ്മാനമായി 3001 രൂപയും രണ്ടാം സമ്മാനം 2001 രൂപയും മൂന്നാം സമ്മാനം 1001 രൂപയും ഒപ്പം സർട്ടിഫിക്കറ്റും ഫലകവും നൽകും.
ലോകത്തിന്റെ ഏതു ഭാഗത്തു നിന്നും കോളേജ് വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം.
A4 പേപ്പറിൽ മൂന്നു പേജിൽ കവിയാത്ത ലേഖനം ജൂലായ് 20 നകം pdf ഫോർമാറ്റിൽ ഇമെയിൽ വഴി അയക്കണം. വിദ്യർത്ഥിയുടെ പേര്, വിലാസം, ബന്ധപ്പെടാവുന്ന ഫോൺ നമ്പർ, പഠിക്കുന്ന കോഴ്സ്, കോളേജ്, സ്ഥലം എന്നീ വിശദ വിവരങ്ങൾ മറ്റൊരു ഫയലായി അതേ ഇ-മെയിലിൽത്തന്നെ അറ്റാച്ച് ചെയ്യണം. വിലാസം : mtmnatureclub@gmail.com. കൂടുതൽ വിവരങ്ങൾക്ക് 0091 9048480497 എന്ന നമ്പറിൽ ബന്ധപെടണം. പ്രകൃതി സംരക്ഷണ ദിനത്തിന്റെ ഭാഗമായി കോളേജ് സംഘടിപ്പിക്കുന്ന പരിപാടിയിൽ വെച്ച് വിജയികളെ പ്രഖ്യാപിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button