പ്ളസ്ടു ഫലം വന്നു എല്ലാ വിഷയത്തിലും A+ സന്തോഷം പങ്കിടാൻ നൗഫിയ ഇല്ല
May 26, 2023
പ്ലസ് ടു ഫലം വന്നതോടെ എല്ലാ വിഷയത്തിലും എ പ്ലസ് നേടി വിജയിച്ചെങ്കിലും സന്തോഷം പങ്കിടാൻ നൗഫിയ ഇല്ല എന്നത് നൊമ്പരമായി മാറുകയാണ്. ജന്മനാ വൈകല്യം തളർത്തിയ കക്കിടിപ്പുറം സ്വദേശികളായ നൗഫിയ നസ്രിയ സഹോദരിമാരിൽ നൗഫിയയാണ് ഒരു മാസം മുൻപ് ഈ ലോകത്തോട് വിട പറഞ്ഞത്. ഇരുവരും ചേർന്നാണ് പത്താം ക്ലാസ്, എസ്എസ്എൽസി പരീക്ഷ എഴുതി എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത്.പൂക്കരത്തറ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു പരീക്ഷയിലും ഇരുവരും ഒരുമിച്ച് എഴുതിയെങ്കിലും സഹോദരിയെ പിന്നിലാക്കിയ നൗഫിയ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. എന്നാൽ ഫലം മുൻപ് സഹോദരി നസ്രിയയും മാതാപിതാക്കളെയും തനിച്ചാക്കി നൗഫിയ ഈ ലോകത്തോട് തന്നെ വിട പറയുകയായിരുന്നു. ഏപ്രിൽ 28നാണ് കോഴിക്കോട് വിവാഹത്തിൽ പങ്കെടുക്കാനായി പോകുന്ന വഴിയിൽ നൗഫിയയ്ക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും ആശുപത്രിയിൽ എത്തിക്കുകയും ചെയ്തത്. എന്നാൽ ദുഃഖത്തിലും സന്തോഷത്തിലും ഒപ്പം ഉണ്ടായിരുന്ന സഹോദരിയെയും മാതാപിതാക്കളെയും വിട്ടുപിരിഞ്ഞ് നൗഫിയ ഈ ലോകത്തോട് വിട പറഞ്ഞു. പഠനത്തിൽ മാത്രമല്ല കലാരംഗത്തും മികച്ച കഴിവുകൾ ഉള്ള സഹോദരിമാർ പരിമിതികൾക്കുള്ളിൽ നിന്ന് നേടിയെടുത്ത വിജയങ്ങൾ ചെറുതായിരുന്നില്ല. ഓരോ വിജയത്തിലും ഒരുമിച്ച് ആഘോഷിച്ച നൗഫിയക്ക് നസ്രിയക്കും ഇടയിൽ ഇനി നൗഫിയ ഇല്ല എന്നത് വിജയത്തിളക്കത്തിനിടയിലും നാട്ടുകാരിലും നോവായി മാറുകയാണ്.