പി ടി എ ജനറൽബോഡി യോഗവും യുഎസ്എസ് വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു
എടപ്പാൾ: കക്കിടിപ്പുറം കെ.വി.യു.പി.സ്കൂളിലെ USS വിജയികളായ അക്ഷിത് കൃഷ്ണ.പി. ഡി, ഫാത്തിമ നൈന എം.എ, നിയ.ഇ.പി ,വരുൺ.പി.വി, അനന്യ കൃഷ്ണ.സി, അഞ്ജന.കെ.പി., മാളവിക .ടി എന്നീ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും പി.ടി.എ.ജനറൽ ബോഡി യോഗവും വിദ്യാലയത്തിൽ വച്ച് നടന്ന പരിപാടി പി.ടി.എ.പ്രസിഡണ്ട് കെ.എസ്.ഉണ്ണിക്കുട്ടൻ ഉദ്ഘാടനം ചെയ്തു, ആലങ്കോട് ഗ്രാമപഞ്ചായത്ത് അംഗം കെ.പി.ചന്ദ്രമതി അധ്യക്ഷത വഹിച്ചു, സ്കൂൾ മാനേജർ സി.വൽസല ടീച്ചർ, പൂർവ്വ വിദ്യാർത്ഥി സംഘടന സെക്രട്ടറി പി.എം.രവീന്ദ്രൻ, ഹൈദർ അലി, ദേവദാസ് ,നു സൈബ, ഷബ്ന ,സജി.കെ ചിന്നൻ, സബിത.പി.ആർ ,പി.ജി. ബിന്ദു എന്നിവർ പ്രസംഗിച്ചു.
കെ.എസ്.ഉണ്ണിക്കുട്ടൻ പ്രസിഡണ്ടായും ഹൈദർ അലി ആലങ്കോട് വൈസ് പ്രസിഡണ്ടായും നാസർ,കമറുദ്ദീൻ,സുധാകരൻ, ഡോക്ടർ ഹരി,സ്നേഹ,നിത്യ എന്നിവർ അംഗങ്ങളായും ഉള്ള പി.ടി.എ.കമ്മറ്റി രൂപീകരിച്ചു.
ഷബ്ന പ്രസിഡണ്ടായും നുസൈബ വൈസ് പ്രസിഡണ്ടായും ഷൈനി,ശ്രീവിദ്യ, ശ്രീമതി രശ്മിത,സനിഷ, ശ്രുതി,പ്രജിത എന്നിവർ അംഗങ്ങളായുള്ള MTA കമ്മറ്റിയും രൂപീകരിച്ചു.