EDAPPALLocal news
ഭാരതപ്പുഴയിൽ നിന്ന് അനധികൃതമായി മണൽ കടത്തിയ 3 തവനൂർ സ്വദേശികൾ ഉൾപ്പെടെ 4 പേർ അറസ്റ്റിൽ
എടപ്പാൾ: ഭാരതപുഴയിൽ നിന്ന് അനധികൃതമായി മണൽ കടത്തിയതിന് നാലുപേർ അറസ്റ്റിലായി.തവനൂർ തെക്കുമുറി സ്വദേശി മച്ചിങ്ങൽ യാഹൂ,ആദളൂർ സ്വദേശി തൂമ്പിൽ റിസ്‌വാൻ,തവനൂർ കുറ്റ്യാട്ടിൽ പറമ്പിൽ മുഹമ്മദ് മുസ്തഫ എന്ന സുഡു മുസ്തഫ എന്നിവരെയാണ് കുറ്റിപ്പുറം ശശീന്ദ്ര മേളയിൽ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു പോലീസിന് പിടിയിലായ മുഹമ്മദ് മുസ്തഫ വാഹനമോഷണം അടക്കം നിരവധി കേസുകളിൽ പ്രതിയാണ് മണൽമാഫിയക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു