EDAPPALLocal news
വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; കെണിയിൽ കുടുങ്ങിയത് എടപ്പാൾ സ്വദേശികൾ അടക്കം നിരവധിപേർ
എടപ്പാൾ: വിദേശ ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതി ചങ്ങരംകുളം പോലീസിന്റെ പിടിയിൽ. ദുബായ് എയർപോർട്ടിൽ കാർഗോയിൽ ജോലി നൽകാമെന്ന് പറഞ്ഞ് പണം വാങ്ങി ഒട്ടേറെ പേരെ വഞ്ചിച്ച കേസിലാണ് ഇയാൾ പിടിയിലായത്.എടപ്പാളിൽ സ്വകാര്യ കൺസൽറ്റൻസി ഉടമയായ കണ്ണൂർ കറുവള്ളി പാറ പറമ്പിൽ ലാലു ആണ് ചങ്ങരംകുളം പോലീസിന്റെ പിടിയിലായത്. മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലെ 12 പേരാണ് കഴിഞ്ഞ ദിവസം ചങ്ങരംകുളം പൊലീസിൽ പരാതി നൽകിയത്.നിരവധി പേർക്ക് പണം നഷ്ടമായതായി പറയപ്പെടുന്നു.ചങ്ങരകുളം സിഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിൽ എസ് ഐ വിജിത്,എസ് ഐ ശിവകുമാർ, എസ് സി പി ഒ ഉദയൻ തുടങ്ങിയ പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്.