EDAPPAL

തൃക്കണാപുരത്ത് വഴിയോര വിശ്രമകേന്ദ്രം തുറന്നു

എടപ്പാൾ: ചൂണ്ടൽ-കുറ്റിപ്പുറം സംസ്ഥാന പാതയിൽ തവനൂർ ഗ്രാമപഞ്ചായത്തിന്റെ “ടേക് എ ബ്രേക്ക്” പദ്ധതി ഉദ്ഘാടനം ചെയ്തു. വഴിയോര വിശ്രമകേന്ദ്രവും കുടുംബശ്രീ കഫെയും അടങ്ങിയ പദ്ധതി തവനൂർ എംഎൽഎ ഡോ.കെ.ടി ജലീൽ ജനങ്ങൾക്കായി തുറന്നു കൊടുത്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.പി നസീറ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ടി.വി ശിവദാസ്, ജില്ലാ പഞ്ചായത്തംഗം അഡ്വ.സി.പി മോഹൻ ദാസ്, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. സെക്രട്ടറി ടി.അബ്ദുൽ സലീം നന്ദി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button