PONNANI

മന്ദലാംകുന്ന് നിയന്ത്രണംവിട്ട പിക്കപ്പ് വാനിടിച്ച് മത്സ്യത്തൊഴിലാളി മരിച്ചു.

പൊന്നാനി:മന്ദലാംകുന്ന് നിയന്ത്രണംവിട്ട പിക്കപ് വാനിടിച്ച് മത്സ്യത്തൊഴിലാളി മരിച്ചു.
മന്ദലാംകുന്ന് സ്വദേശി വെളിയിൽ മൊയ്തു മകൻ ഖാലിദ് (45)ആണ് മരിച്ചത്.ചൊവ്വാഴ്ച ഉച്ചയോടെ ചാവക്കാട് പൊന്നാനി ദേശീയപാതയിൽ മന്ദലാംകുന്ന് സെന്ററിൽ ആണ് അപകടം.റോഡരികിൽ, മത്സ്യക്കച്ചവടം നടത്തുന്നവരുടെ ഇടയിലേക്ക് പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് ഇടിച്ചു കയറിയാണ് അപകടം.അപകടത്തിൽ ഗുരുതരമായി പരിക്കുപറ്റിയ ഖാലിദിനെ നാട്ടുകാർ ചേർന്ന് ചാവക്കാട് ഹയാത്ത് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി തൃശൂർ അമല ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button