Local news

ഭക്തിസാന്ദ്രമായി ചാലിശ്ശേരി ആലിക്കര മുല്ലക്കാട് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം

ചാലിശ്ശേരി ആലിക്കര മുല്ലക്കാട് ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ഭക്തിനിർഭരമായി.രാവിലെ അഞ്ചിന് ഗണപതിഹോമം,നവകം,പഞ്ചഗവ്യം,ഉഷപൂജ,വിശേഷാൽ പൂജകൾ,ഉച്ചപൂജ എന്നിവ നടന്നു.രാവിലെ എട്ടിന് വെള്ളിത്തിരുത്തി പ്രഭാകരൻ നായരുടെ നേതൃത്വത്തിൽ ശ്രീ മുലയം പറമ്പത്ത് കാവ് വാദ്യകലാസംഘം അവതരിപ്പിച്ച പഞ്ചാരിമേളം, ഭക്തി പ്രഭാഷണം,ലഘുഭക്ഷണം,അന്നദാനം എന്നിവ നടന്നു.വൈകീട്ട് 6.30 ന് ദീപാരാധന,തുടർന്ന് പെരിങ്ങോട് ഹൈസ്കൂൾ വാദ്യകലാസംഘം അവതരിപ്പിച്ച പഞ്ചവാദ്യം,ക്ഷേത്ര മൈതാനത്ത് തെക്കൻ സ്റ്റാർസിന്റെ ശിങ്കാരിമേളം, കാവിൽ നഗറിന്റെ തെയ്യം,തിറ എന്നിവയും ഉണ്ടായി.രാത്രി എട്ടുമണിക്ക് മാതൃസംഘം അവതരിപ്പിച്ച തിരുവാതിരക്കളി,കുട്ടികളുടെ നൃത്ത നൃത്യങ്ങൾ,കലാപരിപാടികൾ എന്നിവയും അരങ്ങേറി.ക്ഷേത്രത്തിലേക്ക് ഭക്തജനങ്ങളുടെ വൻ തിരക്കായിരുന്നു പൂജാദികർമ്മങ്ങൾക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തരണനെല്ലൂർ പത്മനാഭൻ നമ്പൂതിരിപ്പാട്, മേൽശാന്തി ബ്രഹ്മശ്രീ മംഗലത്ത് മന സുരേഷ് നമ്പൂതിരി എന്നിവർ കാർമികത്വം വഹിച്ചു. പ്രതിഷ്ഠാദിന ആഘോഷ പരിപാടികൾക്ക് ക്ഷേത്ര ഭരണസമിതി നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button