EDAPPALLocal news
ചരിത്രത്തെ ചേർത്തുപിടിക്കുന്നവർ കിസ്സപ്പാട്ടുകാർ :മുഹമ്മദ് കാസിം കോയ
എടപ്പാൾ ബിസി അക്കാദമി ഹാളിൽ വെച്ച് നടന്ന ഓൾ കേരള കിസ്സപ്പാട്ട് അസോസിയേഷൻ സംസ്ഥാന പ്രവർത്തക സംഗമത്തോടനുബന്ധിച്ച് കിസ്സപ്പാട്ട് കലാകാരന്മാരെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം,
അന്യം നിന്ന് പോകുന്ന കിസ്സപ്പാട്ട് പാടിപ്പറയൽ എന്ന കലയെ നാടൻ കലകളിൽ ഉൾപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മലപ്പുറം മഅദിൻ അക്കാദമിയിൽ ഒരു പകൽ മുഴുവൻ കിസ്സപ്പാട്ട് പാടിപ്പറഞ്ഞ മുപ്പതോളം കലാകരൻമാരെ മുഹമ്മദ് കാസിം കോയ ഉപഹാരം നൽകി ആദരിച്ചു.
കിസ്സപ്പാട്ട് അസോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് കണ്ടമംഗലം ഹംസ മുസ്ലിയാർ അധ്യക്ഷനായി, ജനറൽ സെക്രട്ടറി പി ടി എം ആനക്കര, പ്രോഗ്രാം സെക്രട്ടറി അബു മുഫീദ താനാളൂർ, കാരയിൽ മുസ്തഫ സഖാഫി തെന്നല, ഹസൻ മുസ്ലിയാർ ചാവക്കാട്, അഷ്റഫ് സഖാഫി പുന്നത്ത്, റഷീദ് കുമരനല്ലൂർ, ഉമർസഖാഫി മാവുണ്ടിരി, സാദിഖ് മുസ്ലിയാർ മണ്ണാർക്കാട്, അബ്ദുൽ ഖാദർ കാ ഫൈനി, നാസർ മൈത്ര, മുഹമ്മദ് മാണൂർ, അബൂ സൂഫിയാൻ മണ്ണാർക്കാട്, എന്നിവർ പ്രസംഗിച്ചു.