EDAPPAL

ബ്യൂട്ടി സിൽക്‌സ് ‘കല്യാണ രാവ്’ വെഡിങ് ഫെസ്റ്റ്: വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു​

എടപ്പാൾ :105 വർഷത്തെ പാരമ്പര്യമുള്ള ബ്യൂട്ടി സിൽക്‌സ്, കല്യാണ രാവ് വെഡിങ് ഫെസ്റ്റിനോടനുബന്ധിച്ച് സംഘടിപ്പിച്ച നറുക്കെടുപ്പിലെ വിജയികൾക്കുള്ള സമ്മാനവിതരണവും ലോഗോ പ്രകാശനവും പ്രൗഢഗംഭീരമായ ചടങ്ങിൽ നടന്നു. വട്ടംകുളം പഞ്ചായത്ത് പ്രസിഡന്റ് ഷാജി മോൾ നറുക്കെടുപ്പിലൂടെ വിജയിയെ കണ്ടെത്തി. എടപ്പാൾ നെല്ലിശ്ശേരി സ്വദേശി അബ്ദുൽ ബാസിത് ആണ് നറുക്കെടുപ്പിലെ ഭാഗ്യശാലി.​ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിൽ നിന്നും നെയ്ത്തുശാലകളിൽ നിന്നും നേരിട്ടെത്തിച്ച മികച്ച സാരികൾ, ചുരിദാറുകൾ, കോട്ടൺ വസ്ത്രങ്ങൾ എന്നിവയുടെ ലോഗോ പ്രകാശനം ചങ്ങരംകുളം എസ്.ഐ നസിയ നിർവ്വഹിച്ചു.​ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിൽ എൺപതോളം വിദ്യാർത്ഥികൾ പങ്കെടുത്തു. മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥിക്കുള്ള സമ്മാനം ആയുർ ഗ്രീൻ ഹോസ്പിറ്റൽ ഡയറക്ടർ ഡോ. ഫാത്തിമ വിതരണം ചെയ്തു. രണ്ടാം സമ്മാനം ബ്യൂട്ടി ഗ്രൂപ്പ് ചെയർമാൻ മുബാറക്കും മൂന്നാം സമ്മാനം എക്സിക്യൂട്ടീവ് ഡയറക്ടർ ഹിലാൽ മുബാറക്കും വിതരണം ചെയ്തു. മത്സരത്തിൽ പങ്കെടുത്ത മൂന്ന് വയസ്സുകാരൻ വരച്ച ചിത്രത്തിന് ഷോറൂം ജനറൽ മാനേജർ നസീം പ്രത്യേക സമ്മാനം നൽകി. ചിത്രരചനാ മത്സരത്തിന് മിസ്റ്റർ മുരുകേഷ് നേതൃത്വം നൽകി. മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും ബ്യൂട്ടി സിൽക്‌സ് സ്റ്റാഫ് അംഗങ്ങൾ ചേർന്ന് സമ്മാനങ്ങൾ നൽകി.​ചടങ്ങിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് നജീബ്, മജീദ് കഴുങ്ങിൽ, എടപ്പാൾ പഞ്ചായത്ത് സ്റ്റാൻഡിങ് കൗൺസിൽ അംഗം കെ.വി.എം ലൈസ് എന്നിവർ ആശംസകൾ നേർന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് പ്രകാശൻ, ട്രഷറർ ഹസൻ, സെക്രട്ടറി മണിയേട്ടൻ, യൂത്ത് വിങ് ഭാരവാഹികളായ ബൈലേഷ്, മുഹ്‌സിൻ, മിഥുൻ എന്നിവരും എടപ്പാൾ പ്രസ് ക്ലബ് ഭാരവാഹികളായ സുരേഷ്, കുഞ്ഞിപ്പ, അനീഷ്, ഗിരീഷ്, ദാസ്, സഞ്ചിത് എന്നിവരും പങ്കെടുത്തു.​ബ്യൂട്ടി സിൽക്സ് ചെയർമാൻ മുബാറക്ക്, എക്സിക്യൂട്ടീവ് ഡയറക്ടർ ഹിലാൽ, മാനേജർ ഗഫൂർ, ജനറൽ മാനേജർ നസീം എന്നിവരും മറ്റ് സ്റ്റാഫ് അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button