PONNANI

ബിവറേജസ് ഔട്ട്ലെറ്റ് വിഷയം,ഉത്തരം മുട്ടി നഗരസഭാ ഭരണസമിതി.ഇരട്ടത്താപ്പ് തുറന്ന് കാണിച്ച് പ്രതിപക്ഷം.

പൊന്നാനി: പൊന്നാനി ചമ്രവട്ടം ജങ്ഷനിൽ പ്രവർത്തിച്ചിരുന്ന വിദേശമദ്യശാലയെച്ചൊല്ലി കൗൺസിൽ യോഗത്തിൽ ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കി പ്രതിപക്ഷാംഗങ്ങൾ. കൗൺസിൽ ആരംഭിച്ചതോടെ നഗരസഭ ചെയർമാർ പുതിയ കെട്ടിടത്തിലെ ബീവറേജ് ഔട്ട്‌ലെറ്റിനെതിരെ പ്രമേയം അവതരിപ്പിച്ചു. പ്രമേയം ഭരണ പ്രതിപക്ഷ ഭേദമില്ലാതെ ഐക്യകണ്ഠേനേ പാസാവുകയും ചെയ്തു. എന്നാൽ പ്രമേയത്തിൽ രണ്ട് കൂട്ടിച്ചേർക്കലുകൾ വേണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം രംഗത്തെത്തി. നഗരസഭ ലൈസൻസ് അനുവദിക്കരുതെന്നും, നിലവിൽ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന മദ്യശാല അടച്ചുപൂട്ടാൻ നഗരസഭ മുൻകയ്യെടുക്കണമെന്നും,ഔട്ട്‌ലെറ്റ് പുഴമ്പ്രത്ത് നിന്നും മാറ്റാൻ സർക്കാറിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടതോടെ കൂട്ടിച്ചേർക്കലുകൾ നടത്താൻ ഭരണപക്ഷം തയ്യാറായില്ല. ഇതോടെ കൗൺസിൽ യോഗം ബഹളമയമായി. പ്രതിപക്ഷാംഗങ്ങൾ ചെയർമാൻ്റെ ഡയസിന് മുന്നിൽ മുദ്രാവാക്യങ്ങൾ മുഴക്കി പ്രതിഷേധിച്ചു. തുടർന്ന് കൗൺസിൽ യോഗം പിരിച്ചുവിടുകയും ചെയ്തു. ബീവറേജ് വിഷയത്തിൽ നഗരസഭ ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നതെന്നും വിദേശ മദ്യശാല അടച്ചുപൂട്ടുന്നത് വരെ രാഷ്ട്രീയമായും, നിയമപരമായും പോരാടുമെന്നും സിപിഎം ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം പറഞ്ഞു. പ്രതിഷേധത്തിന് അനുപമ മുരളീധരൻ,ആയിഷ അബ്‌ദു,മിനി ജയപ്രകാശ്,ശ്രീകല ചന്ദ്രൻ, കെ എം ഇസ്മായീൽ,അബ്‌ദുൾ റാഷിദ് നാലകത്ത്, പ്രിയങ്ക വേലായുധൻ, എം പി ഷബീറാബീ എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button