CHANGARAMKULAMLocal news

ബിജെപി നേതാവ് കൃഷ്ണൻ പാവിട്ടപ്പുറം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടതിൽ ദുരൂഹത ആരോപിച്ച് ബിജെപി

ചങ്ങരംകുളം : സംസ്ഥാനപാതയിൽ പന്താവൂരിൽ സ്കൂട്ടറിന് പുറകിൽ പിക്കപ്പ് അടിച്ച് ബിജെപി നേതാവ് കൃഷ്ണൻ പാവിട്ടപ്പുറം അടക്കം രണ്ടുപേർക്ക് പരിക്കേറ്റ സംഭവത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതൃത്വം രംഗത്ത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് ബിജെപി നേതാവും ഒതളൂർ സ്വദേശി കൃഷ്ണൻ പാവിട്ടപ്പുറം, കൊടക്കാട്ട് പറമ്പിൽ പ്രതീഷ് എന്നിവർ സഞ്ചരിച്ച സ്കൂട്ടറിൽ മിനി പിക്കപ്പ് ഇടിച്ചത്. വാൻ നിർത്താതെ പോവുകയും ചെയ്തു.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും പരിക്ക ഗുരുതരമായതിനാൽ പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് റോഡ് അരികിലൂടെ പോയിരുന്ന സ്കൂട്ടറിൽ ഇടിച്ച് മിനി പിക്കപ്പ് നിർത്താതെ പോകുന്നത് വ്യക്തമാണ്. ദിവസങ്ങൾ കഴിഞ്ഞിട്ടും നിർത്താതെ പോയ വാഹനം കണ്ടെത്താൻ കഴിഞ്ഞില്ലെന്നും ദുരൂഹത സംശയിക്കുന്നതായും ബിജെപി ഭാരവാഹികൾ ആരോപിച്ചു. അപകടം വരുത്തിയ വാഹനവും ഡ്രൈവറെയും കണ്ടെത്താൻ കഴിയാത്തതിൽ ബിജെപി ചങ്ങരംകുളം മണ്ഡലം കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. പ്രസാദ് പടിഞ്ഞാറേക്കര അധ്യക്ഷത വഹിച്ച യോഗത്തിൽ ടി. ഗോപാലകൃഷ്ണൻ, ശ്രീനി വാരനാട്ട്, ജനാർദ്ദനൻ പട്ടേരി, കെ.അനീഷ്,സുധാകരൻ നന്നംമുക്ക്,ബിജു മാന്തടം, വിബിൻ കോക്കൂർ എന്നിവർ സംസാരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button