EDAPPALLocal news

18, 80000 രൂപയുടെ കുഴൽപ്പണവുമായി മൂന്ന് പേർ ചങ്ങരംകുളം പോലീസിന്റെ പിടിയിൽ

ചങ്ങരംകുളം :18,80000 രൂപയുടെ കുഴൽപ്പണവുമായി മഹാരാഷ്ട്ര സ്വദേശികളായ മൂന്നുപേർ പിടിയിലായി. വർഷങ്ങളായി എടപ്പാളിൽ താമസിക്കുന്ന ശങ്കർ, പ്രവീൺ,സന്തോഷ് എന്നിവരെയാണ് ചങ്ങരംകുളം പോലീസ് പിടികൂടിയത്. മലപ്പുറം പാലക്കാട് ജില്ലാ അതിർത്തിയായ നീലിയാട് നിന്ന് വാഹന പരിശോധനക്കിടയാണ് സംഘം പിടിയിലായത്.
ഡാൻസാഫിന്റെ സഹായത്തോടെ ചങ്ങരംകുളം സി.ഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് സംഘത്തെ പിടികൂടിയത്. സ്വർണ്ണം വാങ്ങി ആഭരണങ്ങൾ ആക്കി വിൽപ്പന നടത്തുന്നവരാണ് പിടിയിലായവരെന്നാണ് പോലീസിന് ലഭ്യമായ വിവരം. പിടിച്ചെടുത്ത പണം പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button