BREAKING NEWSLATEST NEWS

ഫ്രറ്റേണിറ്റി ജന്തർ മന്ദിർ സ്ക്വയർ സംഘടിപ്പിച്ചു

കുറ്റിപ്പുറം:ഫ്രറ്റേണിറ്റികോട്ടക്കൽ മണ്ഡലം പ്രസിഡണ്ട് ഫാദി സമാന്റെ നേതൃത്വത്തിൽ കുറ്റിപ്പുറം ബസ്റ്റാൻഡിൽ വച്ച് ജന്തർ മന്ദിർ സ്ക്വയർ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി അംഗം ഇബ്രാഹിംകുട്ടി മംഗലം ഉദ്ഘാടനം ചെയ്തു.ഫ്രറ്റേണിറ്റി മണ്ഡലം പ്രസിഡണ്ട് ഫാദിസമാൻ അധ്യക്ഷത വഹിച്ചു.

ജില്ലാ കമ്മിറ്റിയംഗം സനൽകുമാർ,മണ്ഡലം പ്രസിഡണ്ട് ഇസ്മായിൽ കുറ്റിപ്പുറം,മണ്ഡലം വൈ:പ്രസിഡണ്ട് മുഹമ്മദലി കോട്ടക്കൽ,എസ് ഐ ഒ മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡണ്ട് മുബാരിസ് വളാഞ്ചേരി എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു.ജില്ലാ കമ്മിറ്റി അംഗം മൈമൂന ടീച്ചർ,മണ്ഡലം ട്രഷറർ ഫൗസിയ അനസ്,ബിലാൽ ലത്തീഫ്,എൻ കെ ഫിദാല്‍ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. പാർട്ടി കുറ്റിപ്പുറം പഞ്ചായത്ത് സെക്രട്ടറി Adv: ഫൈസൽ റഹ്മാൻ സ്വാഗതവും ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ പ്രസിഡണ്ട് വിടിഎസ് ഉമർ തങ്ങൾ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button