BREAKING NEWSLATEST NEWS

പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പിതാവിനെയും അധിക്ഷേപിച്ച മല്ലികാർജുൻ ഗാർഗെ മാപ്പുപറയണം:കെകെ സുരേന്ദ്രൻ

ചങ്ങരംകുളം:പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പിതാവിനെയും അധിക്ഷേപിച്ച മല്ലികാർജുൻ ഗാർഗെ രാജ്യത്തോട് മാപ്പുപറയണമെന്ന് ബിജെപി മേഖലാ ജനറൽ സെക്രട്ടറി കെ.കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു.പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാഷ്ട്രീയമായി നേരിടാൻ കഴിയാത്തതിനാലാണ് കോൺഗ്രസ് അധിക്ഷേപങ്ങളിലൂടെ അപമാനിക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മല്ലികാർജുൻ ഗാർഗെയുടെ പരാമർശത്തിൽ പ്രതിഷേധിച്ച് ബിജെപി ചങ്ങരംകുളം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗാർഗെയുടെ പരാമർശം 140 കോടി ജനങ്ങളെയും അപമാനിക്കുന്നതിന് തുല്യമാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.അനീഷ് മൂക്കുതല അധ്യക്ഷത വഹിച്ചു.ജനു പട്ടേരി,കൃഷ്ണൻ പാവിട്ടപ്പുറം, ബിബിൻ മുല്ലക്കൽ, ബിജു മാന്തടം,രാധാകൃഷ്ണൻ പട്ടേരി, ഇന്ദിര ചന്ദ്രൻ, സുധാകരൻ നന്നംമുക്ക് എന്നിവർ സംസാരിച്ചു. തുടർന്ന് ചങ്ങരംകുളത്ത് പ്രതിഷേധ പ്രകടനവും നടത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button