Local newsPONNANI
പ്രവർത്തക കൺവെൻഷനും യാത്രയയപ്പ് സമ്മേളനവും
പൊന്നാനി : കേരള എൻ.ജി.ഒ. അസോസിയേഷൻ പ്രവർത്തക കൺവെൻഷനും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു.പൊന്നാനി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി. ദിനേശ് ഉദ്ഘാടനംചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് വേണു എം.ടി. അധ്യക്ഷതവഹിച്ചു. ജില്ലാസെക്രട്ടറി സുനിൽ കാരക്കോട് മുഖ്യപ്രഭാഷണം നടത്തി.