Local newsPERUMPADAPP

പെരുമ്പടപ്പിൽ ചെറു ധാന്യകൃഷിക്ക് തുടക്കമായി

എരമംഗലം:അന്താരാഷ്ട്ര ചെറുധാന്യ വർഷത്തിൽ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന ചെറുധാന്യ കൃഷി ഇറക്കൽ ഉദ്ഘാടനം അയിരൂർ ഹരിതശ്രീ കുടുംബശ്രീ ഗ്രൂപ്പിന്റെ കൃഷിയിടത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സൗദാമിനി കെ യുടെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഇ.സിന്ധു വിത്ത് വിതച്ച് ഉദ്ഘാടനം ചെയ്തു.പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിനീഷ മുസ്തഫ, ജില്ലാ പഞ്ചായത്ത് മെമ്പർ എ.കെ. സുബൈർ എന്നിവർ മുഖ്യാഥിതികളായി. കൃഷി അസി.ഡയറക്ടർ വിനയൻ എം.വി സ്വഗതവും പെരുമ്പടപ്പ് കൃഷി ഓഫീസർ ചിപ്പി നന്ദിയും പറഞ്ഞു.അയിരൂർ മുഹമ്മദാലി,സക്കീന,എം.വിജയശ്രീ ,ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.അട്ടപ്പാടിയിൽ നിന്നും വരുത്തിയ റാഗി,ചാമ, ബജ്റ എന്നീ ചെറു ധാന്യങ്ങളാണ് കൃഷിയിറക്കിയത്. മറ്റു പഞ്ചായത്തുകളിലേക്കും ചെറു ധാന്യകൃഷി സ്ഥാപിപ്പിക്കുമെന്ന് ബ്ലോക്ക് പ്രസിഡണ്ട് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button