പോസ്റ്റ് ഓഫീസുകൾക്ക് മുന്നിൽ മുസ്‌ലിം ലീഗ് പ്രതിഷേധ സമരം നടത്തി
എടപ്പാൾ: മലബാർ സ്വാതന്ത്ര്യ സമര സേനാനികളെ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ നിന്നും വെട്ടി മാറ്റിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ചു മുസ്‌ലിം ലീഗ് സംസ്ഥാനത്തുട നീളം കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ സംഘടിപ്പിച്ച പ്രധിഷേധ ധർണയുടെ ഭാഗമായി ആലംകോട് പഞ്ചായത്തിൽ കോക്കൂർ, ആലംകോട് പോസ്റ്റോഫീസുകൾക് മുന്നിൽ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി.
കോക്കൂരിൽ നിയോജക മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രെട്ടറി ഷാനവാസ് വട്ടത്തുരും ആലംകോട് സ്വതന്ത്ര കർഷക സംഘം ജില്ലാ വർക്കിങ് പ്രസിഡന്റ് പി പി യൂസഫലിയും ഉദ്ഘാടനം ചെയ്തു .
പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് ബാപ്പിനു ഹാജി ജനറൽ സെക്രെട്ടറി അഹമ്മദുണ്ണി കാളാച്ചാൽ, ട്രഷറർ ഹമീദ് ചിയ്യാനൂർ ഭാരവാഹികളായ ഉസ്മാൻ പന്താവൂർ, അബ്ബാസലി പള്ളിക്കുന്ന്, സലീം കോക്കൂർ, യൂത്ത് ലീഗ് നേതാക്കളായ സി കെ അഷ്‌റഫ്, ഷബീർ മാങ്കുളം, ജഫീറലി പള്ളിക്കുന്ന്, കെ വി എം ബഷീർ പന്താവൂർ, റാഷിദ് കോക്കൂർ തുടങ്ങിയവർ നേതൃത്വം നൽകി.
വിവിധ യുണിറ്റ് മുസ്‌ലിം ലീഗ് പ്രെസിഡന്റുമാർ സെക്രട്ടറിമാർ കെ എം സി സി, എം എസ് എഫ് നേതാക്കൾ പങ്കെടുത്തു.