PONNANI

മോക്ഡ്രിൽ: സൈറൺ പൊന്നാനിയിലും മുഴങ്ങി

പൊന്നാനി | വ്യോമാക്രമണ പ്രതിരോധത്തെ കുറിച്ചുള്ള ബോധവത്കരണത്തിനായാണ് രാജ്യമെട്ടാകെ വ്യാപകമായി മോക്‌ഡ്രിൽ നടത്തി. കേരളത്തിൽ പതിനാല് ജില്ലകളിലായി 126 കേന്ദ്രങ്ങളിലാണ് നടന്നത്. ഇതിന്‍റെ ഭാഗമായി പൊന്നാനിയിലും കൃത്യം നാല് മണിക്ക് അപായ സൈറണ്‍ മുഴങ്ങി. പൊന്നാനി തൃക്കാവ് ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ച സൈറൺ ആണ് മുഴങ്ങിയത്. ചന്തപ്പടിയിലെതുൾപ്പടെയുള്ള പ്രധാന പെട്രോൾ പമ്പുകളും പ്രദേശത്തെ സ്ഥാപനങ്ങളും അടച്ചിട്ട് കെട്ടിട്ടങ്ങളുടെ ബെയ്സ്മെൻ്റിലേക്ക് മാറാൻ ഫയർ ഫോഴ്സും സിവിൽ ഡിഫൻസ് വിഭാഗവും നിർദ്ദേശം നൽകി. ഫയർ അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ അബ്ദുൽ സലീം, ഫയർ റെസ്ക്യൂ ഓഫീസർമാരായ യൂസഫ്, സുജിത്ത് കുമാർ, രഞ്ജിത്ത്, ഹോം ഗാർഡ് സുരേഷ് കുമാർ എന്നിവർ ഇന്ന് നടന്ന മോക് ട്രിഡില്ലിന് നേതൃത്വം നൽകി. സിവിൽ സ്റ്റേഷൻ,
നഗരസഭ കാര്യാലയം, ഫയർ ഫോഴ്‌സ് ആസ്ഥാനം തുടങ്ങിയ സർക്കാർ ഓഫിസുകളിലും ജീവനക്കാർ നിർദ്ദേശാനുസരണം വാതിലുകളും ജനലുകളും അടച്ചു പൂട്ടി മോക് ഡ്രില്ലുമായി സഹകരിച്ചു.വൈകിട്ടു നാല് മണി മുതല്‍ 30 സെക്കന്‍ഡ് വീതം 3 വട്ടമായി 90 സെക്കന്‍ഡുകളാണ് അപായ സൈറണ്‍ മുഴങ്ങിയത്.തുടര്‍ന്ന് 4.30 ഓടെ സുരക്ഷിതമാണെന്ന് സൂചിപ്പിക്കുന്ന 30 സെക്കന്‍റ് നീണ്ടു നിൽക്കുന്ന സൈറണും മുഴങ്ങി.പാക് അധീന കശ്‌മീരിലെ ഭീകരവാദ കേന്ദ്രങ്ങളിലെ ഇന്ത്യയുടെ തിരിച്ചടിക്ക് ശേഷമാണ് ഇന്നു രാജ്യവ്യാപകമായി നടക്കുന്ന മോക്ഡ്രില്‍. ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നിര്‍ദേശമുണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button