PONNANI

ദക്ഷിണേന്ത്യ കുതിരയോട്ട മത്സരത്തിന് സമാപനം: 33:13 സെക്കന്റ് ഫിനിഷ് ചെയ്ത പൊന്നാനി ഹോഴ്സ് റൈഡേഴ്സിലെ റാണി ഒന്നാം സ്ഥാനം നേടി

തേഞ്ഞിപ്പലം: രണ്ട് ദിവസമായി പെരുവള്ളൂർ കാടപ്പടിയിൽ നടന്ന ദക്ഷിണേന്ത്യ കുതിരയോട്ട മത്സരത്തിന് സമാപനം. 33:13 സെക്കന്റ് ഫിനിഷ് ചെയ്ത പൊന്നാനി ഹോഴ്സ് റൈഡേഴ്സിലെ റാണി ഒന്നാം സ്ഥാനം നേടി. 33:24 സെക്കന്റിൽ ഫിനിഷ് ചെയ്ത അമർ സാജീസ് ദാവോസ് രണ്ടാം സ്ഥാനവും 33.30 സെക്കന്റിൽ ഫിനിഷ് ചെയ്ത ട്രെനിറ്റി ഇക്വിസ്റ്റീരിയ മജോക്കി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

നൂറോളം കുതിരകളാണ് മത്സരത്തിൽ പങ്കെടുത്തത്. പ്രത്യേകം തയാറാക്കിയ 500 മീറ്റർ ട്രാക്കിലായിരുന്നു മത്സരങ്ങൾ. ജില്ല ഹോഴ്സ് റൈഡേഴ്സും കെ.സി.എം കാടപ്പടിയും സംയുക്തമായാണ് മത്സരം സംഘടിപ്പിച്ചത്. ഒന്നാം സ്ഥാനത്തിന് ഒരു ലക്ഷം രൂപയും മിലാൻ ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് അമ്പതിനായിരം രൂപയും കപ്പും മൂന്നാം സ്ഥാനക്കാർക്ക് ഇരുപത്തയ്യയായിരം രൂപയും കപ്പുമാണ് നൽകിയത്. നാല് മുതൽ പത്ത് വരെ സ്ഥാനക്കാർക്ക് അയ്യായിരം രൂപയും കപ്പും നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button