PONNANI
പൊന്നാനി പുഴയിൽ തോണി മറിഞ്ഞ് യുവാവിനെ കാണാതായി
പൊന്നാനി: പൊന്നാനി പുഴയിൽ തോണി മറിഞ്ഞ് യുവാവിനെ കാണാതായി. ചേന്നര പെരുന്തിരുത്തി തെക്കെ കടവിന് സമീപം പുഴയിൽ തോണി മറിഞ്ഞുണ്ടായ അപകടത്തിൽ പുറത്തൂർ മുട്ടന്നൂർ സ്വദേശി ഷക്കീൽ (27) നെയാണ് കാണാതായത്.
ഞായറാഴ്ച പകൽ ഒരു മണിയോടെയാണ് സംഭവം. ഷക്കീലും സുഹൃത്തുക്കളുമടക്കം ആറു പേർ തോണിയിൽ സഞ്ചരിക്കുന്നതിനിടെ തോണി മറിയുകയായിരുന്നു. കൂടെയുള്ളവർ നീന്തി രക്ഷപ്പെട്ടെങ്കിലും ഷക്കീൽ മുങ്ങിപോവുകയായിരുന്നു. വിവരമറിഞ്ഞ് നാട്ടുകാരും തിരൂരിൽ നിന്നെത്തിയ ഫയർഫോഴ്സും തിരച്ചിൽ ആരംഭിച്ചു.