EDAPPAL

കുടിവെള്ള പദ്ധതിക്കായി പൊളിച്ച റോഡുകൾ ഉടൻ പുതിക്കി പണിയണം:യൂത്ത് കോൺഗ്രസ്

ചങ്ങരംകുളം:കുടിവെള്ള പദ്ധതിക്കായി പൊളിച്ച് യാത്ര യോഗ്യമല്ലാതാക്കിയ റോഡുകൾ എത്രയും പെട്ടന്ന് പുതിക്കി പണിയണമെന്ന് യൂത്ത് കോൺഗ്രസ് പന്താവൂർ യുണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കാനായി പൊളിച്ച ഗ്രാമീണ റോഡുകൾ പുതുക്കി പണിയാത്തത് മൂലം ഗ്രാമീണ റോഡുകളിലെ ഗതാഗതം സമ്പൂർണ്ണമായും തകർന്നിരിക്കുകയാണെന്നും യോഗം അഭിപ്രായപ്പെട്ടു. ഉടൻ പരിഹരിച്ചില്ലെങ്കിൽ യൂത്ത് കോൺഗ്രസ് പ്രത്യക്ഷ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് സമ്മേളനം മുന്നറിയിപ്പ് നൽകി.കെ പി സി സി ഡിജിറ്റൽ മീഡിയ കൺവീനറും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ ഡോ. സരിൻ സമ്മേളനം ഉദ്ഘാടനം ചെയ്തു ഡിസിസി ജന. സെക്രട്ടറി അഡ്വ.സിദ്ധിഖ് പന്താവൂർ മുഖ്യ പ്രഭാഷണം നടത്തി. ഈ ആർ ലിജേഷ്, പി ടി കാദർ, അടാട്ട് വാസുദേവൻ,അരുാൽ, രഞ്ജിത്ത് അടാട്ട്,ചേലാക്കൽ നജീബ്, സിക്കന്ദർ,അലി ബിനു മുഹമ്മദ്, അബ്ദുസ്സലാം എന്ന കുഞ്ഞു കുഞ്ഞു മുഹമ്മദ് പന്താവൂർ എന്നിവർ സംസാരിച്ചു.യൂത്ത് കോൺഗ്രസ്സ് പന്താവൂർ യൂണിറ്റ് ഭാരവാഹികളായി പ്രസിഡന്റ് നജീബ് ചേലാക്കൽ, ജനറൽ സെക്രട്ടറി രജിൻ രാജ് കാൽപാത്തി എന്നിവരെ തെരഞ്ഞെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button