പൊന്നാനി നഗരം പോസ്റ്റോഫീസ് ഇനി ഓർമ്മ മാത്രമാകും; പോസ്റ്റോഫീസ് ചന്തപ്പടിയിലെ ഹെഡ് പോസ്റ്റോഫീസിൽ ലയിപ്പിക്കാൻ നീക്കം
പൊന്നാനി: പതിറ്റാണ്ടുകളായ പൊന്നാനി കോടതിപ്പടിയിൽ പ്രവര്‍ത്തിക്കുന്ന പൊന്നാനി നഗരം പോസ്റ്റോഫിസിനാണ് താഴ് വീഴുന്നത്. പോസ്റ്റ് മാസ്റ്റർ ഉൾപ്പെടെയുള്ളവരുടെ മൗന അനുവദത്തോടെയാണ് പോസ്റ്റോഫീസ് പറിച്ച്നടാനുള്ള നീക്കമെന്നാണ് ആക്ഷേപം. തീരദേശ മേഖലയുളളവർക്കും താലൂക്ക് ഓഫീസിൽ എത്തുന്നവർക്കും ഏറെ ഉപകാരപ്രദമായ പോസ്റ്റോഫീസാണ് കീലോമീറ്റർ അകലെയുള്ള ചന്തപ്പടിയിലെ ഹെഡ് പോസ്റ്റോഫീസിൽ ലയിപ്പിക്കാൻ നീക്കം നടക്കുന്നത്.
നിലവിൽ ശോചനീയമായ കെട്ടിടത്തിലാണ് പോസ്റ്റോഫീസ് പ്രവര്‍ത്തിക്കുന്നത്. മഴക്കാലത്ത് ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ ഷീറ്റ് വലിച്ച് കെട്ടിയാണ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ കെട്ടിടത്തിന്റെ ചുമരുകൾക്ക് വിളലും സംഭവിച്ചിട്ടുണ്ട്. നിലവിലെ കെട്ടിടത്തിന് പകരം സമീപത്ത് തന്നെ മറ്റൊരു കെട്ടിടത്തിലൊ താലൂക് ഓഫീസ് ബിൽഡിങിലൊ പോസ്റ്റോഫീസ് മാറ്റി സ്ഥാപിക്കണമെന്നത് ഏറെ കാലമായുള്ള ആവശ്യമായിരുന്നു എന്നാൽ മിനി സിവിൽ സ്റ്റേഷനിൽ പോസ്റ്റോഫീസിന് ആവശ്യമായ സ്ഥലസൗകര്യം ഇല്ലെന്നായിരുന്നു അധികൃതർ നൽകിയ മറുപടി. സൗകര്യ കെട്ടിടങ്ങളിൽ ആവശ്യമായ വാടക നൽകാൻ തപാൽ വിഭാഗം തയ്യാറാകുന്നുമില്ല ഇതേ തുടർന്നാണ് പോസ്റ്റ് മാസ്റ്റർ ഉൾപ്പെടെയുള്ളവരുടെ സമ്മതത്തോടെ കെട്ടിടം ചന്തപ്പടിയിലേക്ക് മാറ്റാൻ നീക്കം നടക്കുന്നത്.