PONNANI
ഐഎസ്ആർഒയിൽ തൊഴിലാളികളുടെ ദേഹത്തേക്ക് മെഷീൻ വീണ് ഒരാൾ മരിച്ചു; പൊന്നാനി സ്വദേശി സബീർ അലിയാണ് മരിച്ചത്
തിരുവനന്തപുരം നെടുമങ്ങാട് വലിയമല ഐഎസ്ആർഒയിൽ മെഷീൻ തൊഴിലാളികളുടെ ദേഹത്ത് മറിഞ്ഞ് ഒരാൾ മരിച്ചു. മലപ്പുറം പൊന്നാനി പുഴമ്പ്രം സ്വദ്ദേശി സി പി ഹനീഫയുടെ (അമ്പായത് )മകൻ ഷെബീർ അലി (29) ആണ് മരിച്ചത്.
സംഭവത്തിൽ ഒരാൾക്ക് പരുക്കേറ്റിട്ടുണ്ട്. ജാർഖണ്ഡ് സ്വദേശി സുരേഷ് ബഹദൂറിനാണ് പരുക്കേറ്റത്. ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച വൈകീട്ട് 7.30 തോടെയാണ് നാടിനെ ദു:ഖത്തിലാഴ്ത്തിയ അപകടമുണ്ടായത്.
വലിയമലയിലുള്ള ഐ എസ് ആർ ഒ ക്കു വേണ്ടി കോൺട്രാക്റ്റ് പ്രവർത്തി നടത്തുന്ന വാക്യം ടക്ക് എന്ന കമ്പനിയുടെ പ്രവർത്തി നടക്കുന്നതിനിടെയാണ് അപകടം.
കമ്പനിയുടെ സൂപ്പർവൈസറാണ് ഷെബീർ അലി.
പ്രവർത്തി നടക്കുന്നിടത്ത് 3 ടൺ ഭാരമുള്ള മെഷീൻ ശരീരത്തിലേക്ക് വീണതാണ് മരണത്തിന് കാരണം’
ആമിനക്കുട്ടിയാണ് ഷെബീറിന്റെ മാതാവ്.
സഹീർ ഏക സഹോദരനാണ്