PONNANI
പൊന്നാനി മത്സ്യത്തൊഴിലാളികൾ പട്ടിണിയിൽ
പൊന്നാനി: മഴയും കടൽക്ഷോഭവും വെളിയങ്കോട്ടെയും പാലപ്പെട്ടിയിലെയും പരമ്പരാഗത മത്സ്യത്തൊഴിലാളികൾ വറുതിയിൽ. ആഴ്ചകളായി തുടരുന്ന കടൽക്ഷോഭത്തിലാണ് പൊന്നാനിയുടെ തെക്കൻ തീരമായ വെളിയങ്കോട്ടും പാലപ്പെട്ടിയിലും മത്സ്യബന്ധനത്തിന് ഇറങ്ങാൻ മത്സ്യത്തൊഴിലാളികൾക്ക് കഴിയാതെ വന്നത്. ട്രോളിങ് സമയമായ ഇപ്പോൾ കരയോടു അടുത്ത് തോണി, ഫൈബർ വള്ളം എന്നിവ ഉപയോഗിച്ച് മത്സ്യം ബന്ധനം നടത്താറുണ്ടെങ്കിലും ശക്തമായ മഴയിൽ കടൽ പ്രക്ഷുബ്ധമായതുമൂലം കടലിൽ ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണ്.