PONNANI

മരക്കടവ് അങ്കണവാടിക്ക് വാടക കെട്ടിടത്തിൽ നിന്നും മോചനം; അംഗണവാടിക്കായി സ്ഥലം വിട്ടു നൽകി കെ ബി എസ് കുടുംബം

പൊന്നാനി: പൊന്നാനി മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന മരക്കടവിൽ 49 ആം വാർഡിൽ 25 നമ്പർ അംഗണവാടി വർഷങ്ങളായി ഒരു വീടിനോട് ചേർന്നുള്ള ഷെഡിൽ നിരവധി പോരായ്മകളുടെ നടുവിലാണ് പ്രവർത്തിക്കുന്നത്. പല സ്ഥലങ്ങളും കണ്ടെത്തി മാറ്റാൻ ശ്രമിച്ചപ്പോൾ രാഷ്ട്രീയമായി പല പാർട്ടികളും ഇടപെട്ട് തടയുകയാണ് ഉണ്ടായത് ഈ അവസ്ഥയിലാണ് കെ ബി എസ് കുടുംബം അംഗണവാടിക്കായി സ്ഥലം വിട്ടു നൽകാൻ സമ്മതം തരുകയും. വാർഡ് കൗൺസിലർ അജിന ജബ്ബാർ ഇടപെട്ട് മുനിസിപ്പൽ ചെയർമാൻ ശിവദാസ് ആറ്റുപുറം സാമൂഹ്യ വകുപ്പ് ചെയർമാൻ രജീഷ് ഊപാലയെയും ബന്ധപ്പെട്ട് രേഖകൾ കൈമാറുന്നതിന് കെ ബി എസ് കുടുംബത്തെ ബന്ധപ്പെടുത്തുകയും ചെയ്തു.
തുടർന്ന് രേഖകൾ കൈമാറുന്ന ചടങ്ങിന് എ കെ ജി ജബ്ബാർ സ്വാഗതം പറഞ്ഞു പൊന്നാനി മുനിസിപ്പൽ സാമൂഹിക വകുപ്പ് ചെയർമാൻ രജീഷ് ഊപാല അധ്യക്ഷത വഹിച്ചു മുൻസിപ്പൽ ചെയർമാൻ ശിവദാസ് ആറ്റുപുറം കെബിഎസ് കുടുംബാംഗങ്ങളായ ഹാലത്ത്. അബ്ദുൽ ഗഫൂർ. സഫറുള്ള ഉമൈബ എന്നിവർ ചേർന്ന് രേഖകൾ ചെയർമാന് കൈമാറി. എ കെ ജബ്ബാർ. എ എസ് മുസ്തഫ. അബ്ദുള്ളക്കുട്ടി മരക്കടവ് അഷ്കർ ഈശ്വരമംഗലം എന്നിവർ സന്നിദ്ധരായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button