PONNANI

പൊന്നാനി കൾചറൽ ഫെസ്റ്റ് 2025ന് തിരി തെളിഞ്ഞു

പൊന്നാനി : കൾചറൽ ഫെസ്റ്റ് 2025ന് തിരി തെളിഞ്ഞു. കോതമുക്ക് പിവി റീജൻസിയിൽ നടന്ന കൊളാടി ബാലകൃഷ്ണൻ അനുസ്മരണ സാംസ്കാരിക സദസ്സ് ചലച്ചിത്ര നടൻ വി കെ ശ്രീരാമൻ ഉദ്ഘാടനം ചെയ്തു. പി നന്ദകുമാർ എം.എൽ.എ അധ്യക്ഷനായി. കൊളാടി ബാലകൃഷ്ണനെക്കുറിച്ചുള്ള ലേഖന സമാഹാരം ‘വന്നേരിയുടെ വെളിച്ചം’ പ്രകാശനം ചെയ്തു. ഡോ. കെ.എൻ. ഗണേഷ് മുഖ്യപ്രഭാഷണം നടത്തി.അഡ്വ. ഇ. സിന്ധു, ടി.എം. സിദ്ദിഖ്, സൈദ് പുഴക്കര തുടങ്ങിയവർ സംസാരിച്ചു. കൊളാടി ബാലകൃഷ്ണന്റെ ജീവിതത്തെ ആസ്പദമാക്കിയ ‘മുൻപേ നടന്ന കലാപകാരി’ ഡോക്യുമെന്ററിയും ‘പാട്ട ബാക്കി’ നാടകവും അരങ്ങേറി.സാംസ്കാരിക സദസ്സുകൾ ഒക്ടോബർ 4, 5 തീയതികളിൽ പൊന്നാനിയിലും ചങ്ങരംകുളത്തും നടക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button