Local news

ആസ്വാദകരെ ആവേശം കൊള്ളിക്കാൻ നിലാവെട്ടം തീം സോങ്:പി ജയചന്ദ്രൻ പ്രകാശനം ചെയ്തു

കുന്നംകുളം നിലാവെട്ടം ആഘോഷ പരിപാടിയുടെ ഭാഗമായി നിലാവെട്ടം തീം സോങ് പുറത്തിറക്കി. മലയാളത്തിന്റെ ഭാവഗായകന്‍ പി ജയചന്ദ്രന്‍ സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ക്ക് നൽകിയാണ് നിലാവെട്ടം തീം സോങ്ങ് പ്രകാശനം നിര്‍വ്വഹിച്ചത്. പ്രശസ്ത ഗാനരചയിതാവ് ബി . കെ. ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കി പാടിയിരിക്കുന്നത് പ്രശസ്ത സിനിമ സംഗീത സംവിധായകന്‍ മണികണ്ഠന്‍ അയ്യപ്പയാണ്. കുന്നംകുളത്തിന്റെ ചരിത്രവും തനിമയും നിലാവെട്ടവുമായി കോര്‍ത്തിണക്കിയാണ് മനോഹരമായ ഈ ഗാനം തയ്യാറാക്കിയിട്ടുള്ളത്.
“കലശമലക്കുന്നിറങ്ങി അരുവായിപ്പാടം താണ്ടി അങ്ങാടിതെരുവുകളേറി വരുന്ന നിലാവെട്ടം.”. എന്നു തുടങ്ങുന്ന ഗാനം ശ്ര്യവ്യ മധുരം പകരുന്നതാണ്. വെള്ളിയാഴ്ച മുതൽ തീം സോങ് എല്ലാവർക്കും ലഭ്യമാകും. നിലാവെട്ടം സംഘാടക സമിതി ജനറല്‍ കണ്‍വീനറും നഗരസഭ ചെയര്‍പേഴ്സണുമായ സീത രവീന്ദ്രന്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാനും കലാമണ്ഡലം നിര്‍വ്വാഹക സമിതി അംഗവുമായ ടി കെ വാസു, ഫിനാന്‍സ് കമ്മിറ്റി കണ്‍വീനറും നഗരസഭ വൈസ് ചെയര്‍പേഴ്സണുമായ സൗമ്യ അനിലന്‍, പ്രോഗ്രാം കമ്മിറ്റി വൈസ് ചെയര്‍മാനും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ പി കെ ഷെബീര്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ കെ എ അസി തുടങ്ങിയവര്‍ പ്രകാശന ചടങ്ങില്‍ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button