Local news
ആസ്വാദകരെ ആവേശം കൊള്ളിക്കാൻ നിലാവെട്ടം തീം സോങ്:പി ജയചന്ദ്രൻ പ്രകാശനം ചെയ്തു
“കലശമലക്കുന്നിറങ്ങി അരുവായിപ്പാടം താണ്ടി അങ്ങാടിതെരുവുകളേറി വരുന്ന നിലാവെട്ടം.”. എന്നു തുടങ്ങുന്ന ഗാനം ശ്ര്യവ്യ മധുരം പകരുന്നതാണ്. വെള്ളിയാഴ്ച മുതൽ തീം സോങ് എല്ലാവർക്കും ലഭ്യമാകും. നിലാവെട്ടം സംഘാടക സമിതി ജനറല്‍ കണ്‍വീനറും നഗരസഭ ചെയര്‍പേഴ്സണുമായ സീത രവീന്ദ്രന്, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാനും കലാമണ്ഡലം നിര്‍വ്വാഹക സമിതി അംഗവുമായ ടി കെ വാസു, ഫിനാന്‍സ് കമ്മിറ്റി കണ്‍വീനറും നഗരസഭ വൈസ് ചെയര്‍പേഴ്സണുമായ സൗമ്യ അനിലന്‍, പ്രോഗ്രാം കമ്മിറ്റി വൈസ് ചെയര്‍മാനും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ പി കെ ഷെബീര്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ കെ എ അസി തുടങ്ങിയവര്‍ പ്രകാശന ചടങ്ങില്‍ സംബന്ധിച്ചു.